കോട്ടയം: ജിഷ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വീരശൈവ യൂത്ത്മൂവ്‌മെന്റ് സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്ത്രീസുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയ നിര്‍ഭയഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി സ്ത്രീകളെ പ്രവേശിപ്പിക്കുവാനുള്ള നീക്കം എന്തുവിലകൊടുത്തും തടയും. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിന്മുമ്പ് ഹിന്ദു-സാമുദായിക സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശാസ്താംകോട്ട മഹേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.വി. അരുണ്‍പ്രകാശ് ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി പ്രമോദ് ശ്രീശിവം, സംസ്ഥാന ട്രഷറര്‍ അരുണ്‍ ശശികുമാര്‍, അരുണ്‍ സുധനൂര്‍, ശ്രീരാജ് വെണ്‍മണി എന്നിവര്‍ പ്രസംഗിച്ചു.
















