Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗീതാ ഗേള്‍ സ്പീക്കിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 03:11 pm IST
inVaradyam

കൃഷ്ണനെ കാണുമ്പോഴുള്ള സന്തോഷം രാധ എങ്ങനെയാണ് പ്രകടിപ്പിക്കുക? ഭഗവദ്ഗീതാ പ്രശ്‌നോത്തരിയിലെ നൂറ് ചോദ്യങ്ങളില്‍ മരിയം ആസിഫ് സിദ്ദിഖിയുടെ ഇഷ്ട ചോദ്യമായിരുന്നു അത്. കൃത്യമായ ഉത്തരവും മരിയം കുറിച്ചു. നൃത്തം ചെയ്യും. 195 സ്‌കൂളുകളില്‍ നിന്നായി അയ്യായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഭഗവദ് ഗീതാ മത്സരത്തില്‍ മരിയം ഒന്നാമതെത്തി. ആറാം ക്ലാസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടി ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി നടന്ന മത്സരത്തില്‍ ജേതാവായത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം മരിയത്തെ തേടിയെത്തി.

ബാലഗോകുലം സംഘടിപ്പിച്ച ബാലഭാരതത്തില്‍ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു ഈ ‘ഗീതാ ഗേള്‍’. ബാലഭാരതം, തന്നെയാണ് അത്ഭുതപ്പെടുത്തിയതെന്ന് ഇതിന് മറുപടിയായി മരിയം പറയുന്നു. ”ഗീതയും യോഗയും സമന്വയിപ്പിച്ച യോഗീ ഉത്സവ് ഏറെ ഇഷ്ടപ്പെട്ടു. കുട്ടികളാണ് നാളയെ നയിക്കേണ്ടത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിഭകളായ നാല്‍പ്പത് കുട്ടികളെ വേദിയിലെത്തിച്ച് ഈ സന്ദേശം നല്‍കാന്‍ ബാലഗോകുലത്തിനായി”.

മരിയം ആസിഫ് സിദ്ദിഖി അങ്കമാലിയിലെ ബാലഭാരതം പരിപാടിയില്‍

മുസ്ലിം കുടുംബത്തിലായിട്ടും ‘ഗീത’യിലേക്ക് എങ്ങിനെയാണ് എത്തിച്ചേര്‍ന്നത്? കൂടെയുണ്ടായിരുന്ന അച്ഛന്‍ സിദ്ദിഖിയെ നോക്കി ചിരിച്ചുകൊണ്ട് മാതാപിതാക്കള്‍ കാരണം എന്നായിരുന്നു മരിയത്തിന്റെ മറുപടി. ”എല്ലാ മതഗ്രന്ഥങ്ങളും വായിക്കാന്‍ അച്ഛനും അമ്മയും പ്രേരിപ്പിക്കുമായിരുന്നു. എല്ലാ മതങ്ങളും നല്ല സന്ദേശമാണ് നല്‍കുന്നത്. വളരെ നേരത്തെ തന്നെ ഗീത വായിച്ചു മനപ്പാഠമാക്കി. ഇസ്‌കോണ്‍ (അന്താരാഷ്‌ട്ര കൃഷ്ണാവബോധ സമിതി) സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതും മാതാപിതാക്കള്‍ തന്നെയാണ്”. ഗീതയിലെ ഏത് ശ്ലോകവും അര്‍ത്ഥം സഹിതം ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ചൊല്ലാന്‍ മരിയം സിദ്ദിഖിക്ക് സാധിക്കും.

മരിയം സിദ്ദിഖി ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

”മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് ഗീത പഠിപ്പിച്ചു. നമ്മുടെ രാജ്യത്ത് ഒട്ടനവധി മതങ്ങളുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ മതമാണ് മനുഷ്യത്വം. ജീവിതത്തെക്കുറിച്ചുള്ള വലിയ പാഠങ്ങള്‍ ഗീത പകര്‍ന്നു തന്നു. ജീവിത മൂല്യങ്ങള്‍ പഠിപ്പിച്ചു”. ഭഗവദ്ഗീത പഠിപ്പിക്കുന്നത് കാവിവത്കരണമാണെന്ന് ഒരു വിഭാഗം ആക്ഷേപിക്കുമ്പോള്‍ ഗീത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് മരിയത്തിന്റെ അഭിപ്രായം. ഗീത നിര്‍ബന്ധമായും പഠിപ്പിക്കണം. എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കണം. മതത്തിന്റെ പേരില്‍ വിഭജിക്കുകയല്ല, സ്‌നേഹിക്കുകയാണ് വേണ്ടത്.

പരസ്പരം കലഹിക്കുകയല്ല നമ്മുടെ ഉള്ളിലെ തിന്മകളോടാണ് നാം പോരാടേണ്ടതെന്ന് മരിയം വ്യക്തമാക്കുന്നു. മോശം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണക്കെതിരെ പൊരുതണം. നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ മത്സരിക്കണം. എങ്കില്‍ മാത്രമേ നല്ല രാജ്യത്തെ സൃഷ്ടിക്കാനാകു. ഗീതാ സന്ദേശം തന്നെയാണ് മരിയത്തിന് മറ്റ് കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.