കോഴിക്കോട്: വിശുദ്ധ റംസാന് മാസത്തിന് ഇന്ന് തുടക്കം. ഇന്നലെ റമഡാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റംസാന് ഒന്നായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. അതേസമയം, കേരളത്തിലെവിടെയും മാസപ്പിറവി ദര്ശിച്ചിട്ടില്ലാത്തിനാല് റമദാന് ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് റുഅ്യത്തുല് ഹിലാല്‍ കമ്മിറ്റി ചെയര്മാന് ഡോ. സലാഹുദ്ദീന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: