പത്തനംതിട്ട: തപസ്യ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സമ്മേളനം നടന്നു. പത്തനംതിട്ട കേശവ സ്മൃതിയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.എ.കബീര്‍ അദ്ധ്യക്ഷതവഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന വനപര്‍വ്വം പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന് വൃക്ഷത്തൈ നട്ടു. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി രവീന്ദ്രവര്‍മ്മ അംബാനിലയം, യൂണിറ്റ് വൈസ് പ്രസിഡന്റ് അജയകുമാര്‍, സൗപര്‍ണിക, സെക്രട്ടറി ബാബുരാജ് വലഞ്ചുഴി, ജോ.സെക്രട്ടറി സുധീഷ് ആചാര്യ എന്നിവര്‍ പങ്കെടുത്തു.
പന്തളം:ബാലഗോകുലം പത്തനംതിട്ട ജില്ലയിലെ ഗോകുലഗ്രാമമായ തട്ട മല്ലിക അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും അയല്‍വീടിനു ഒരു സൗഹൃദ തണല്‍ എന്ന പരിപാടിയും നടന്നു.പ്രശസ്ത സ്പീഡ് കാര്‍ട്ടൂനിസ്റ്റ് അഡ്വ ജിതേഷ്ജി ഉദ്ഘാടനം നിര്‍വഹിച്ചു.ബാലഗോകുലം പന്തളം താലൂക്ക് കാര്യദര്‍ശി എസ് പ്രശാന്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഭാരതത്തില്‍ പങ്കെടുത്ത ഗോകുല അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്,കാര്യദര്‍ശി സൂരജ് എന്നിവര്‍ അയല്‍വീടുകളില്‍ വൃക്ഷതൈകള്‍ നട്ടു.അയല്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രക്രിതിയൊടോത്തു ജീവിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ബാലഗോകുലം ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.പരിപാടിക്ക് ബാലമിത്രം ശംഭുരാജ്,സഹ ബാലമിത്രം മിഥുന്,രഞ്ജിത്കുമാര്‍,അഭിജിത്ത് ആര് നാഥ് എന്നിവര്‍ നേതൃത്വം നല്കി.
പത്തനംതിട്ട: ലോക പരിസ്ഥിതിദിനം നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് നിര്‍വ്വഹിച്ച. വൈസ് ചെയര്മാന് പി.കെ.ജേക്കബ് അദ്ധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജാസിംകുട്ടി, അഡ്വ.റോഷന്‍നായര്‍, എ.ഗീര്‍, സജി.കെ.സൈമണ്‍, വി.ആര്.ജോണ്സണ്, വി.പി.അശോക് കുമാര്‍, സിന്ധു അനില്‍, ഗീത സുന്ദരേശന്, റോസ്മിന്‍ സന്തോഷ്, ബീന ഷെരീഫ്, ശുഭ ടി.ആര്, ഷൈനി, അംബികാവേണു, സുശീല പുഷ്പന്, സന്ധ്യ സജീവ്, ബിജിമോള്മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വാര്യാപുരം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പള്ളിപരിസരത്ത് വൃക്ഷത്തൈകള്‍ നടുകയും ഇടവകയിലെ എല്ലാ ഭവനങ്ങളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വികാരി ഫാ.ടി.എ.ഇടയാടി പരിസ്ഥിതിദിന സന്ദേശം നല്കി.
കോന്നി : സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് മഹായിടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേത്യതത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം.രജനി വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്സണ് കല്ലിട്ടതില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, പഞ്ചായത്തംഗം അനി സാബു യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റെ ജിതിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: