Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറച്ച മനസ്സുള്ള മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 07:29 pm IST
in Samskriti

വ്യാസന്‍ തുടര്‍ന്നു: യുധാജിത്തിന്റെ വാക്കുകള്‍ കേട്ട് പരിക്ഷീണിതനായ സുബാഹു പള്ളിയറയിലെത്തി രാജ്ഞിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ‘നീ മകളോട് പറയൂ. യുദ്ധം ആസന്നമായിരിക്കുന്നു. ഞാന്‍ എന്താണ് ചെയ്യുക? നിനക്ക് അധീനനാണ് ഞാന്‍.

രാജ്ഞി മകളെ വിളിച്ചു പറഞ്ഞു. ‘നിന്നാല്‍ അച്ഛന്‍ ദുഃഖിതനാണ്. നീ മൂലം രാജാക്കന്മാരുടെ ഇടയില്‍ വലിയൊരു സംഗരം ഉണ്ടാവാന്‍ പോവുന്നു. നീ സുദര്‍ശനനെത്തന്നെ വരിക്കണമെന്ന് വാശിപിടിച്ചാല്‍ നിന്നെയും ഞങ്ങളെയും നിനക്ക് പ്രിയപ്പെട്ടവനെയും യുധാജിത്ത് കൊല്ലും. അതുകൊണ്ട് മറ്റാരെയെങ്കിലും നിനക്ക് സ്വീകരിച്ചു കൂടെ? യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും നിനക്ക് അന്യനെ വരിക്കേണ്ടിവരും എന്നത് നിശ്ചയം. നീ എല്ലാവരുടെയും സുഖമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു രാജാവിനെ സ്വീകരിക്കുക.’ അച്ഛനും അമ്മയും അവളെ മാറിമാറി ഉപദേഷിച്ചുവെങ്കിലും ശശികല ഭയമൊന്നുമില്ലാതെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

‘എന്റെ വ്രതം അങ്ങേയ്‌ക്കറിയാം. ഞാന്‍ സുദര്‍ശനനെയല്ലാതെ ആരെയും സ്വീകരിക്കുകയില്ല. അച്ഛന് രാജാക്കന്മാരെ പേടിയുണ്ടെങ്കില്‍ എന്നെ സുദര്‍ശനന് നല്‍കി വീടിനു വെളിയിലാക്കിയാലും. അവനുമായി തേരില്‍ക്കയറി ഞാന്‍ ഈ നഗരം വിട്ടുപോകും. പിന്നെ വരുന്നത് വരട്ടെ. വരാനുള്ളതൊന്നും വരാതിരിക്കില്ല.’

രാജാവ് പറഞ്ഞു: ‘സാഹസം കാണിക്കുന്നത് ബുദ്ധിയുള്ളവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. അനേകംപേരെ ഒരേസമയം വെറുപ്പിക്കാന്‍ പാടില്ല എന്നതാണ് വേദമതം. എങ്ങനെയാണ് കുമാരിയെ രാജകുമാരന് നല്‍കി പറഞ്ഞയക്കുക? നിനക്ക് വേണമെങ്കില്‍ സ്വയംവരത്തിന് പകരം പന്തയം നിശ്ചയിക്കാം.

പണ്ട് സീതാസ്വയംവരത്തിന് ശൈവചാപം എന്നതുപോലെ ഞാനും എന്തെങ്കിലും ഉചിതമായ പന്തയം ഏര്‍പ്പാടാക്കാം. അങ്ങനെ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാം. സുദര്‍ശനനോ, മറ്റൊരാളോ ആരാണെങ്കിലും വിജയിക്കുന്നയാള്‍ നിന്നെ വരിക്കട്ടെ എന്ന്‌നിശ്ചയിക്കാം. അങ്ങനെ അലോസരമൊന്നുമില്ലാതെ വിവാഹം നടത്താം.’

അപ്പോള്‍ ശശികല പറഞ്ഞു: ‘അച്ഛാ എനിക്കത് സമ്മതമല്ല. മൂര്‍ഖന്മാരാണ് ഇത്തരം വിവാഹ മത്സരങ്ങളില്‍ ഏര്‍പ്പെടുക. സുദര്‍ശനനെ ഞാന്‍ മനസാ വരിച്ചു കഴിഞ്ഞു. അതിലിനി മാറ്റമില്ല. പുണ്യപാപങ്ങള്‍ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഒരിക്കല്‍ ഒരാളെ വരിച്ചതിനു ശേഷം ഇങ്ങനെയൊന്നില്‍ ഏര്‍പ്പെട്ടാല്‍ വീണ്ടും ഞാന്‍ എല്ലാവര്‍ക്കും കീഴിലായി എന്ന് വന്നു. ഇനി ഈ പന്തയം ഒരാളോ രണ്ടാളോ ജയിച്ചുവെന്ന് വരുകില്‍ അതും തര്‍ക്കത്തിനിടയാക്കും. അതെല്ലാം സംശയാസ്പദമായ കാര്യമാണ്.

അതിനാല്‍ ശങ്കയില്ലാതെ എന്നെ സുദര്‍ശന രാജാവിന് നല്‍കൂ. എല്ലാറ്റിനും ശുഭമേകാന്‍ സാക്ഷാല്‍ ചണ്ഡികയുണ്ട്. ആരെ പൂജിച്ചു ഭജിച്ചാല്‍ വാഞ്ഛിതങ്ങള്‍ ലഭ്യമാകുമോ ആ അമ്മയെ നിനച്ചുകൊണ്ട് ഈ സദ്കര്‍മ്മം നടത്തുക. രാജാക്കന്മാരെ സമീപിച്ചു തൊഴുകൈയോടെ പറയൂ, നാളെ എല്ലാവരും സ്വയംവരത്തിനു വരണമെന്ന്! എന്നിട്ട് വേദപ്രകാരം രാത്രിയില്‍ത്തന്നെ വിവാഹം നടത്തുക. വരനുള്ള സമ്മാനവും യഥാശക്തി നല്‍കി ധൃവസന്ധിയുടെ പുത്രന്റെ കൂടെ എന്നെ തേരിലേറ്റിയാലും.

ആ സമയത്ത് രാജാക്കന്മാര്‍ ആരെങ്കിലും രണത്തിനു വന്നാല്‍ ദേവി ഭഗവതി ഞങ്ങളെ തുണയ്‌ക്കും എന്നെനിക്കുറപ്പുണ്ട്. എന്നാല്‍ രാജകുമാരന്മാരുമായി പൊരുതി അദ്ദേഹം മരിച്ചുവീണാല്‍ ഞാനും തല്‍ക്ഷണം മൃതിയെ പുല്‍കും. അതുകൊണ്ട് പിതാവേ, സൈന്യസമേതം എന്നെ അദ്ദേഹത്തിനെ ഏല്‍പ്പിക്കൂ. ഞങ്ങളെ അനുഗ്രഹിക്കൂ. അങ്ങേയ്‌ക്കും നന്മ മാത്രമേ ഉണ്ടാകൂ. ‘മകളുടെ ഉറച്ച മനസ്സുകണ്ട് രാജാവ് അവളുടെ ഇംഗിതം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.