കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫീസ് ഈടാക്കുന്നതായി അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന സമിതി ആരോപിച്ചു. ഈ നടപടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പ്രശാന്ത് കല്ലറ അറിയിച്ചു. എകെസിഎച്ച്എംഎസ് മഹിളാ സമാജം സമ്മേളനം 26ന് വൈക്കത്ത് നടക്കും. ജൂണ്‍ 18ന് അയ്യങ്കാളി ചരമദിനം എല്ലാ ശാഖകളിലും ആചരിക്കും. സ്ഥാപക നേതാവ് എം.കെ.കുഞ്ഞന്റെ ചരമവാര്‍ഷികം ജൂലൈ 5ന് നടത്തും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡി.എം.ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടന്‍, സെക്രട്ടറിമാരായ എന്‍.കെ, ശശികുമാര്‍, സി.കെ.സനില്‍കുമാര്‍, കെ.കൃഷ്ണന്‍കുട്ടി, കമ്മിറ്റിയംഗങ്ങളായ രവീന്ദ്രന്‍, എ.ജെ,രാജന്‍, അജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















