പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ഗര്‍ഭിണിയായി. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയിലെ മുള്ളുമല കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയും അയല്‍വാസിയായ ആണ്‍കുട്ടിയും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു.
പെണ്‍കുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ വൈദ്യപരിശോധനയിലാണ് സംഭവം അറിഞ്ഞത്. ആണ്‍കുട്ടിയെയും കൂട്ടിയാണ് കേസ് നല്‍കിയത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരെയും പുനലൂരിലെത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പത്തനാപുരം പോലീസ് കേസെടുത്തു.
















