കടുത്തുരുത്തി: പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ നാഷണല്‍ കളരിപ്പയറ്റ് മത്സരത്തില്‍ ജേതാക്കളായവരെ ആദരിച്ചു. ജോയി സ്റ്റിഫന്‍, ടോണി ജോസ്, വിനോദ് കൊച്ചുരാമന്‍, പവനേനേന്ദുവിനെയും ഡോ.ഷാജിഗുരിക്കളേയുമാണ് പഞ്ചയത്ത് പ്രസിഡന്റ് പി.വി. സുനില്‍ പൊന്നാട അണിയിച്ച് ആദരിച്ചത്. കടുത്തുരുത്തി ഇ.പി .വാസുദേവ ഗുരുക്കളുടെ സിവിഎന്‍ കളരിയിലെ ശിക്ഷ്യര്‍ നാല് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളിയും മാണ് നേടിയത്. ഭാരത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വേള്‍ഡ് കളരിപ്പയറ്റ് ഫെഡറേഷന്റ കീഴില്‍ നടക്കുന്ന അന്തര്‍ ദേശിയ കളരിപ്പയറ്റ് മത്സരത്തില്‍ കുടുതല്‍ പ്രധിനിധികളെ പങ്കെടുപ്പിക്കാനുള്ള തിരുമാനത്തിലാണ് കടുത്തുരുത്തി കളരി സംഘം.
















