കോട്ടയം: ഏഴുവയസുകാരന്‍ കാര്‍ത്തികിനെ കൊടുകാള്‍കൊണ്ട് വെട്ടി കേരളത്തെ ശരിയാക്കാനാണ് എല്‍ഡിഎഫിന്റെ പദ്ധതിയെങ്കില്‍ ജനങ്ങള്‍ എല്‍ഡിഎഫിനെ ശരിയാക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന്‍. ജില്ലാ തെരഞ്ഞെടുപ്പ് അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയ ഹുങ്കുകൊണ്ട് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ സിപിഎമ്മിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കോട്ടയം ജില്ലയില്‍ കഴിഞ്ഞതെരഞ്ഞെടുപ്പിനേക്കാള്‍ ഏറ്രഴും കൂടുതല്‍ വോട്ട് നേടിയ മുന്നണി എന്‍ഡിഎ ആണ്. പല മണ്ഡലങ്ങളിലും ഗണ്യമായ രീതിയില്‍ ന്യൂനപക്ഷവോട്ട് നേടുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി.രാജശേഖരന്‍, പ്രൊഫ.ബി.വിജയകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ജി.ലിജിന്‍ലാല്‍, ജില്ലാ ഭാാരവാഹികളായ ടി.എ.ഹരികൃഷ്ണന്‍, രാജന്‍ മേടയ്‌ക്കല്‍, പി.സുനില്‍കുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍, എന്‍.പി.കൃഷ്ണകുമാര്‍, ഷൈലമ്മ രാജപ്പന്‍, ശാാന്തി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















