കൊച്ചി: കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
കൊരളിയാറും അനീസ് (മലപ്പുറം), വി.പി. സുനീര്‍ (പാലക്കാട്), ടി.സി. ശിവരാമന്‍ (തൃശ്ശൂര്‍) എന്നിവര്‍ക്കാണ് എഎഫ്‌സിയുടെ സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കോഴ്‌സില്‍ 15 പേര്‍ പങ്കെടുത്തു. മരിയാനോ ഡയസ് (ഗോവ), നാരായണ മേനോന്‍ (തൃശ്ശൂര്‍) എന്നിവരായിരുന്നു ഇന്‍സ്ട്രക്ടര്‍മാര്‍.
















