ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടാണ് സൈന മടങ്ങിയത്.
24-22, 21-11 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കരോലിന മാരിനോട് സൈന പരാജയപ്പെട്ടത്.
ടൂര്‍ണമെന്റില്‍ എട്ടാം സീഡുകാരിയായ സൈന ഇവിടെ 2009, 2010, 2012 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു.
















