Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരാഗ്വെക്ക് എതിരാളികള്‍ കോസ്റ്ററിക്ക പെറുവിന് ഹെയ്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:39 pm IST
inSports

ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ പരാഗ്വെക്ക് എതിരാളികള്‍ കോസ്റ്ററിക്ക. ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ പരാഗ്വെ 44-ാമതും കോസ്റ്ററിക്ക് 23-ാമതുമാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2.30ന് കിക്കോഫ്.

134 മത്സരങ്ങളിലെ അനുഭവസമ്പത്തുമായെത്തുന്ന പ്രതിരോധനിരയിലെ കരുത്തന്‍ പൗലോ ഡ സില്‍വയുടെ നായകത്വത്തിലാണ് പരാഗ്വെ ഇത്തവണ കച്ചമുറുക്കുന്നത്. 1953, 79 ചാമ്പ്യന്‍ഷിപ്പുകളില്‍ കോപ്പ അമേരിക്ക കിരീടം നേടുകയും 1922, 1929, 1947, 1949, 1963, 2011 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരാകുകയും ചെയ്തതൊഴിച്ചാല്‍ ഏറെ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്തവരാണ് പരാഗ്വെ ടീം. കഴിഞ്ഞ വര്‍ഷം സെമിഫൈനില്‍ തോല്‍ക്കുകയും ചെയ്തു.

75 കളികളില്‍ ദേശീയ ജേഴ്‌സിയണിഞ്ഞ നെല്‍സണ്‍ വാല്‍ഡസാണ് പ്രധാന സ്‌ട്രൈക്കര്‍. വാല്‍ഡസിന് കൂട്ടായി എഡ്ഗാര്‍ ബെനിറ്റ്‌സും ഡെര്‍ലിസ് ഗൊണ്‍സാലസും ജോര്‍ജെ ബെനിറ്റ്‌സും ഉള്‍പ്പെടുന്നു. ഓസ്‌കര്‍ റൊമേറോ, വിക്ടര്‍ അയാള, മിഗ്വേല്‍ അല്‍മിറോണ്‍, ജുവാന്‍ റോഡ്രിഗോ തുടങ്ങിയവരടങ്ങുന്നതാണ് മധ്യനിര. ഇവാന്‍ പിരിസ്, ഗുസ്താവോ ഗോമസ്, ബ്രൂണോ വാല്‍ഡസ്, ബ്ലാസ് റിവേറോസ്, മിഗ്വേല്‍ സാമുഡിയോ തുടങ്ങിയവര്‍ പ്രതിരോധത്തിലും ഗോള്‍വലക്ക് മുന്നില്‍ 115 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ജസ്‌റ്റോ വില്ലാര്‍ ഇറങ്ങും. ആന്റണി സില്‍വ, ഡിഗോ ബരേറ്റോ എന്നിവര്‍ മറ്റ് ഗോള്‍കീപ്പര്‍മാര്‍.

മറുവശത്ത് കോസ്റ്ററിക്കയും മികച്ച പ്രതീക്ഷയിലാണ്. പരിചയസമ്പന്നത്തും യുവത്വവും കലര്‍ന്നതാണ് ടീം. ഒരുപിടി മികച്ച താരങ്ങളാണ് അവര്‍ക്കുള്ളത്. ആഴ്‌സണല്‍ താരം ജോയല്‍ കാംപെല്‍, ക്യാപ്റ്റന്‍ ബ്രായന്‍ റൂയിസ് എന്നിവര്‍ ടീമിലെ പ്രധാന സ്‌ട്രൈക്കര്‍. മധ്യനിരയില്‍ ക്രിസ്റ്റ്യന്‍ ബൊലാനോസ്, സെല്‍സോ ബോര്‍ജസ്, ഓസ്‌കര്‍ ഗ്രനഡോസ്, ജോഹാന്‍ വെനഗാസ്, യെല്‍റ്റ്‌സിന്‍ തെജേഡ, റാന്‍ഡല്‍ അസോഫിഫ എന്നിവരും പ്രതിരോധത്തില്‍ ഓസ്‌കര്‍ ഡുറാറ്റെ, ബ്രയാന്‍ ഒവീഡോ, ക്രിസ്റ്റിയന്‍ ഗാംബോ, ഫ്രാന്‍സിസ്‌കോ കാല്‍വോ, മൈക്കല്‍ ഉമാനേ എന്നിവരും മികച്ച താരങ്ങളാണ്. ഗോള്‍വലക്ക് മുന്നില്‍ ഡാനി കാര്‍വാജലായിരിക്കും ഇറങ്ങുക.

ഇരുടീമുകളും മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും കോപ്പ അമേരിക്കയില്‍ ഒരിക്കല്‍ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 2004-ല്‍. അന്ന് ഗ്രൂപ്പ് സ്‌റ്റേജില്‍ നടന്ന മത്സരത്തില്‍ പരാഗ്വെ 1-0ന് വിജയിക്കുകയും ചെയ്തു.

ഗ്രൂപ്പ് ബയില്‍ നടക്കുന്ന മത്സരത്തില്‍ ഹെയ്തി പെറുവുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5ന് മത്സരം ആരംഭിക്കും.

പൗലോ ഗുരേരയാണ് പെറുവിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍. 67 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് 32 കാരനായ ഗുരേര നേടിയിട്ടുള്ളത്. അര്‍ജന്റീനയുടെ റിക്കാര്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തിന്‍ കീഴിലാണ് മുന്‍പ് രണ്ട് തവണ കിരീടം ചൂടിയ പെറു ഇത്തവണ അങ്കത്തിനിറങ്ങുന്നത്. 1939, 1975 വര്‍ഷങ്ങളിലായിരുന്നു പെറു ചാമ്പ്യന്മാരായത്. ടീമില്‍ യുവത്വത്തിനാണ് മുന്‍തൂക്കം.

മികച്ച മധ്യനിരയും പ്രതിരോധവും അവര്‍ക്കുണ്ട്.

മറുവശത്ത് ഹെയ്തിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മധ്യനിരയില്‍ മോഹന്‍ബഗാന്റെയും മുംബൈ സിറ്റി എഫ്‌സിയുടെയും താരമായ സോണി നോര്‍ദെ, ജീന്‍ അലക്‌സാന്‍ഡ്രെ, പാസ്‌കല്‍ മില്ലെയ്ന്‍, മുന്നേറ്റനിരയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്, ജീന്‍ മൗറിസ്, ജെഫ് ലൂയിസ് എന്നിവരും പ്രതിരോധത്തില്‍ പിഎസ്ജി അക്കാദമിയുടെ താരമായ സ്‌റ്റെഫാന്‍ ലാംബ്‌സെ, അലക്‌സ് ജൂനിയര്‍ ക്രിസ്റ്റിയന്‍, ജീന്‍ സോണി അല്‍സെനാറ്റ്, മെഷാക്ക് ജെറോം, ജൂഡിലിന്‍ അവെസ്‌ക തുടങ്ങിയവര്‍ പ്രധാനികള്‍.

28 മത്സരങ്ങള്‍ മാത്രം കളിച്ച ജോണി പലാസിഡെയാണ് ക്യാപ്റ്റനും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറും. സ്റ്റുവാര്‍ഡ് സീയുസും അരങ്ങേറ്റത്തിനൊരുങ്ങിനില്‍ക്കുന്ന ലൂയിസ് വലേന്‍ഡി ഒഡെലസും മറ്റ് ഗോളികീപ്പര്‍മാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.