റോം: സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ റോം ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണം നേടി. 100 മീറ്ററില്‍ 9.93 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരം സ്വര്‍ണത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഗാറ്റ്‌ലിന്‍ ഇവിടെ പൊന്നണിഞ്ഞത്. 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ അമീര്‍ വെബ്ബിനാണ് വെള്ളി. വെബ്ബ് 200 മീറ്ററില്‍ 20.04 സെക്കന്റില്‍ പറന്നെത്തി സ്വര്‍ണ്ണം നേടിയിരുന്നു.
അമേരിക്കയുടെ അമീര്‍ വെബ്ബിനാണ് വെള്ളി. ഫ്രാന്‍സിന്റെ ജിമ്മി വികട്ടിനാണ് വെങ്കലം. 9.99 സെക്കന്‍ഡിലാണ് ഫ്രഞ്ച് താരം ഫിനിഷ് ലൈന്‍ കടന്നത്.
വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയുടെ എലാനി തോംസണ്‍ സീസണിലെ മികച്ച പ്രകടനത്തോടെ സ്വര്‍ണ്ണം നേടി. 10.87 സെക്കന്റിലാണ് ഏലാനി ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഇംഗ്ലീഷ് ഗാര്‍ഡ്‌നര്‍ 10.92 സെക്കന്റില്‍ വെള്ളിയും അമേരിക്കയുടെ തന്നെ ബാര്‍ബാറ പിയറി 11.13 സെക്കന്റില്‍ വെങ്കലവും നേടി.
വനിതകളുടെ 800 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പൊന്നണിഞ്ഞു. 1:56.64 സെക്കന്റിലാണ് സെമന്യ ഫിനിഷ് ലൈന്‍ കടന്നത്.
















