Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമേരിക്ക കീഴടക്കാന്‍ കൊളംബിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:31 pm IST
inSports

കാലിഫോര്‍ണിയ: ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ഏഴിന് കോപ്പ അമേരിക്ക സെന്റിനാറിയോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ വെല്ലുവിളിക്കാനായി ലാറ്റിനമേരിക്കന്‍ ശൈലിയുടെ ചാരുതയുമായി മുന്‍ ചാമ്പ്യന്മാരായ കൊളംബിയ ഇറങ്ങും. ഗ്രൂപ്പ് എയിലെ പോരാട്ടം സാന്റ ക്ലാരയിലെ സെന്റ് ലെവീസ് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ കൊളംബിയ മൂന്നാമതും യുഎസ് 31-ാം സ്ഥാനത്തുമാണ്.

സ്വന്തം മണ്ണില്‍ കോപ്പ അമേരിക്കയ്‌ക്കിറങ്ങുന്ന യുഎസ്എയുടെ ലക്ഷ്യം വിജയത്തോടെ തുടക്കം കുറിക്കുക എന്നതാണ്. അതിനൊത്ത ടീമിനെയാണ് കോച്ച് ക്ലിന്‍സ്മാന്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമാണ് അമേരിക്കയുടേത്. 115 മത്സരങ്ങളില്‍ കളിക്കുകയും 15 ഗോളുകള്‍ നേടുകയും ചെയ്ത മൈക്കല്‍ ബ്രാഡ്‌ലിയാണ് ടീം നായകന്‍. 124 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകള്‍ നേടിയ പരിചയസമ്പന്നനായ സ്‌ട്രൈക്കര്‍ ക്ലിന്റ് ഡെംപ്‌സിയും ടീമില്‍ ഉള്‍പ്പെടുന്നു.

മുന്നേറ്റക്കാരന്‍ ഗ്യാസി സര്‍ഡെസ്, കൗമാരതാരം 17കാരനായ ക്രിസ്റ്റ്യന്‍ പുലിസിച്ച്, ഡാര്‍ലിംഗ്ടണ്‍ നഗ്‌ബേ എന്നിവരാകും അമേരിക്കന്‍ ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. 4-3-3 ശൈലിയിലാകും അമേരിക്ക കൊളംബിയക്കെതിരെ അണിനിരക്കുക. ബോബി വുഡ്, ക്ലിന്റ് ഡെംപ്‌സി, ഗ്യാസി സര്‍ഡെസ് എന്നിവരായിരിക്കും മുന്നേറ്റത്തില്‍ അണിനിരക്കുക. മധ്യനിരയില്‍ നായകനൊപ്പം ജെര്‍മെയ്ന്‍ ജോണ്‍സും കെയ്ല്‍ ബെക്കര്‍മാനും ഇറങ്ങിയേക്കും. പകരക്കാരനായി യുവ താരം പുലിസിച്ചും.

പ്രതിരോധത്തില്‍ മാറ്റ് ബെസ്ലെര്‍, ജോണ്‍ ബ്രൂക്‌സ്, ജെഫ് കാമറോണ്‍, മൈക്കല്‍ ഓറോസ്‌കോ എന്നിവര്‍ ഇടംപിടിക്കുമ്പോള്‍ ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോളി ബ്രാഡ് ഗുസാന്‍ നിലയുറപ്പിക്കും.

സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസിന്റെ മാന്ത്രികകാലുകളുടെ സഹായത്താല്‍ ആദ്യ മത്സരത്തില്‍ വിജയിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബിയയും ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നത്. 24കാരനും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ റോഡ്രിഗസാണ് കൊളംബിയന്‍ നായകന്‍. 4-4-2 ശൈലിയിലായിരിക്കും ഹോസെ പെക്കര്‍മാന്‍ കൊളംബിയയെ അണിയിച്ചൊരുക്കുന്നത്. കാര്‍ലോസ് ബക്കയും ഡെയ്‌റോ മൊറേനോയും സ്‌ട്രൈക്കര്‍മാരാകും. മധ്യനിരയില്‍ യുവാന്‍ ഗ്വാര്‍ഡാഡോ, ഡാനിയേല്‍ ടോറസ്, സെബാസ്റ്റ്യന്‍ പെരസ്, എഡ്വിന്‍ കാര്‍ഡോണ എന്നിവരും പ്രതിരോധത്തില്‍ ഫരിദ് ഡയസ്, ജെയ്‌സണ്‍ മുറില്ലോ, ക്രിസ്റ്റ്യന്‍ സപാറ്റ, സാന്റിയാഗോ എര്യാസ് എന്നിവരും ഇടംപിടിച്ചേക്കും.

ബാറിന് കീഴില്‍ 65 മത്സരങ്ങളുടെ അനുഭവസമ്പത്തുമായി ഡേവിഡ് ഒസ്പാനയും. കഴിഞ്ഞ മൂന്ന് സൗഹൃദ മത്സരങ്ങളും വിജയിച്ച കൊളംബിയ മികച്ച ഫോമിലാണ്. എങ്കിലും ലോകോത്തര സ്‌ട്രൈക്കര്‍മാരായ സ്‌ട്രൈക്കര്‍മാരായ റഡമല്‍ ഫാല്‍ക്കോവയും ജാക്‌സണ്‍ മാര്‍ട്ടിനെസും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഇടംനേടിയില്ല. പ്രത്യേകിച്ചും ഫാല്‍ക്കോവയുടെ അസാന്നിധ്യം അവരെ എത്രത്തോളം അലട്ടുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

അവസാനമായി 2014 നവംബര്‍ 15നാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഈ സൗഹൃദ മത്സരത്തില്‍ കൊളംബിയ 2-1ന് യുഎസ്എയെ തോല്‍പ്പിച്ചു. കോപ്പ അമേരിക്കയില്‍ ഇരുടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1995, 2007 വര്‍ഷങ്ങളിലായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും കൊളംബിയ ജയിച്ചു.

മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇരുകൂട്ടരും ജയം മാത്രം ലക്ഷ്യമിടുന്നതുകൊണ്ട് പോരാട്ടം കൂടുതല്‍ വാശിയേറും. കണക്കുകളില്‍ കൊളംബിയക്കാണ് മുന്‍ തൂക്കമെങ്കിലും സ്വന്തം മണ്ണില്‍ വമ്പന്‍ അട്ടിമറി സ്വപ്‌നമാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.