കാസര്‍കോട്: മുഖ്യമന്ത്രി പിണറായിവിജയന് കേരളം ഒരു സംഘര്‍ഷ രഹിത സംസ്ഥാനമാക്കി മാറ്റാനും ജനജീവിതം സന്തോഷപ്രദമാക്കി മാറ്റാനും മുന്‍കൈ എടുക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേര്‍സ് സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
യോഗം ഭാരതീയ രാജ്യ പെന്‍ഷനേര്‍സ് മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വിശ്വനാഥറാവു അധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദന് മാസ്റ്റര്‍, സി.ശിവശങ്കരഭട്ട്, പി.കേശവഭട്ട്, ഈശ്വരറാവു, തമ്പാന് മാസ്റ്റര്‍, വൃന്ദ രമേശ്, ഒ.ലീലാവതി, സി.എച്ച്.ശ്രീധരന്, ജി.ദിവാകരന്, കെ.കരുണാകരന്, കെ.ചന്ദ്രപ്രഭ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.ജനാര്ദ്ദനന് സ്വാഗതവും ജോ.സെക്രട്ടറി എം.കണ്ണന് നന്ദിയും പറഞ്ഞു.
നവംബര്‍ 5,6 തീയ്യതികളില്‍ രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ഭാരതീയ രാജ്യ പെന്‍ഷനേര്‍സ് സംഘിന്റെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സി.എച്ച്.സുരേഷ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ജൂലൈ 21ന് കേരള സ്റ്റേറ്റ് പെന്‍ഷനേര്‍സ് സംഘിന്റെ ജില്ലാ കണ്വെന്ഷന് അനന്തപുരത്ത് നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: