കടുത്തുരുത്തി: എഴുമാംതുരുത്ത് കന്നുമേല്‍ക്കാവ് ദേവിക്ഷേത്രത്തിന്റ മണ്‍തിട്ട ഇടിഞ്ഞു. സമീപ പുരയിത്തിലെ മണ്ണ് നീക്കം ചെയ്തതാണ് തിട്ടയിടിയാന്‍ ഇടയാക്കിയത്. അഞ്ച് സെന്റു് സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്റ ഒരുവശത്തെ മണ്ണാണ് ഇടിഞ്ഞു വിണത്. എഴുമാംതുരുത്തിന്റ മദ്ധ്യഭാഗത്ത് വലിയ കന്നിനു മുകളില്‍ സ്ഥിതി ചെയുന്ന പുരാതന ദേവിക്ഷേത്രം എഴുമാവില്‍ മനയുടെ ഉടമസ്ഥതയിലായിരുന്നു. ക്ഷേത്ര പുരോഗതിക്കായി ഇവിടുത്തെ എസ്എന്‍ഡിപിയെ എല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചുറ്റിനുമളളമണ്ണ് എടുത്തുമാറ്റിയതാണ് മണ്‍കുനയുടെ മുകളിലായി ക്ഷേത്രം മാറാന്‍ ഇടയായത്. മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലം അധികാരികള്‍ ചെവിക്കൊണ്ടില്ല. മഴയാരംഭത്തില്‍ തന്നെയാണ് ക്ഷേത്രം ഇരിക്കുന്ന മണ്‍തിട്ട ഇടിഞ്ഞു വിണത്.
















