കറുകച്ചാല്‍: നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചു. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. കറുകച്ചാല്‍ ടൗണില്‍ പേരിനുപോലും ടോയ്‌ലെറ്റ് ഇല്ല. ദൂരെയാത്രകഴിഞ്ഞ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടൗണിലെ വ്യാപാരസ്ഥാപനത്തിലുള്ള സ്ത്രീകളും മറ്റും ഈ കംഫര്‍ട്ട് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ മിക്കതിനും ടോയ്‌ലെറ്റ് സൗകര്യമില്ല. എത്രയും വേഗം കംഫര്‍ട്ട്‌സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് യാത്രക്കാരും വ്യാപരികളും ആവശ്യപ്പെടുന്നത്.
















