പാരിസ്: സാനിയ സഖ്യവും ലിയാണ്ടര്‍ സഖ്യവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മിക്‌സഡ് ഡബിള്‍സ് സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സാനിയ മിര്‍സയും ക്രെയേഷ്യയുടെ ഇവാന്‍ ഡോഡിജുമടങ്ങുന്ന സഖ്യം ചൈനീസ് തായ്‌പേയിയുടെ ജാന്‍ ചാന്‍ ബെലാറസിന്റെ മാക്‌സ് മിര്‍നിയി പരാജയപ്പെടുത്തിയാണ് അവസാന നാലിലേക്ക് കുതിച്ചത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡ് സാനിയ സഖ്യം ജയിച്ചുകയറിയത്. സ്‌കോര്‍: സ്‌കോര്‍: 6-1, 3-6, 10-6.
മൂന്നാം സീഡായ ഫ്രഞ്ച് ജോഡി ക്രിസ്റ്റിന മഡനോവിച്ച്-പിയറ ഹ്യൂഗ്‌സ് ഹെര്‍ബെര്‍ട്ട് സഖ്യമാണ് സെമിയില്‍ സാനിയ-ഡോഡിജ് ജോഡിയുടെ എതിരാളികള്‍. ബോബ് ബ്രയാന്‍-കോക്കോ വാന്‍ഡെവെഗെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ജോഡി സെമിയിലെത്തിയത്.
ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡി റഷ്യന്‍-ബ്രസീല്‍ താരങ്ങളായ എലേന വെസ്‌നിന-ബ്രൂണോ സോറസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.
സ്‌കോര്‍: 6-4, 6-3. ആറാം സീഡ് ചെക്ക്-ഫ്രാന്‍സ് ജോഡികളായ ആന്‍ഡ്രിയ ഹലാവാക്കോവ-എഡ്വേര്‍ഡ് റോജര്‍ വാസെലിന്‍ സഖ്യമാണ് സെമിയില്‍ പേസ്-ഹിംഗിസ് സഖ്യത്തിന്റെ എതിരാളികള്‍. എതിരാളികള്‍.
















