ലോസ് ആഞ്ചല്‍സ്: ബ്രസീലിയന്‍ സൂപ്പര്‍താരം കാകയും കോപ്പ അമേരിക്കയില്‍ നിന്ന് പിന്‍വാങ്ങി. പരിശീലനത്തിനിടെയുണ്ടായ പേശിവലിവ് മൂലമാണ് കക്ക പിന്‍വലിയുന്നത്. പരിക്കേറ്റ് മടങ്ങിയ കക്കയ്‌ക്കു പകരം 26കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ പോളോ ഹെന്റിക്വെ ഗാന്‍സോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്കുമൂലം കോപ്പ അമേരിക്കയില്‍ നിന്ന് പിന്‍വാങ്ങുന്ന അഞ്ചാമത്തെ ബ്രസീലിയന്‍ താരമാണ് കാക. നേരത്തെ പരിക്കേറ്റ് പിന്‍വാങ്ങിയ ഡഗ്ലസ് കോസ്റ്റക്ക് പകരമായിട്ടായിരുന്നു 34കാരനായ കാകയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2010 മുതല്‍ ടീമില്‍ അംഗമായ ഹെന്റിക്വെ ആകെ എട്ട് തവണ മാത്രമാണ് ദേശീയ ടീമിന്റെ ജേഴ്‌സി അണിഞ്ഞിട്ടുള്ളത്.
പരിക്കേറ്റ് കോപ്പയില്‍നിന്ന് മടങ്ങുന്ന അഞ്ചാമത്തെ ബ്രസീലിയന്‍ താരമാണ് കാക. റിക്കാര്‍ഡോ ഒളിവേര, ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍, മിഡ്ഫീല്‍ഡര്‍ റാഫിഞ്ഞ എന്നിവരാണ് പരിക്കുകാരണം ടീമില്‍ നിന്ന് പിന്‍വാങ്ങിയത്. ശനിയാഴ്ച ഇക്വഡോറിനെതിരെയാണ് കോപ്പയില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
നെയ്‌മറിന്റെ അഭാവത്തില്‍ ടീമിന്റെ നട്ടെല്ലായ മിഡ്ഫീല്‍ഡറിന്റെ നഷ്ടം ടൂര്‍ണമെന്റില്‍ ബ്രസീല്‍ പ്രകടനത്തെയും ബാധിക്കുമോയെന്ന അശങ്കയിലാണ് ആരാധകര്‍. സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പരിക്ക് സാരമുള്ളതാണെന്നും മൂന്നാഴ്ചത്തെ വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബ്രസീല്‍ ടീം അധികൃതര്‍ പറഞ്ഞു.
















