കാസര്‍കോട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്കൂളുകളിലെ പ്രവേശന ഗാനം പരിഭാഷപ്പെടുത്തി കന്നഡ, തുളു ഭാഷകളില്‍ അവതരിപ്പിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് ഗവ: ഗേള്‍സ് സ്കൂളിലാണ് മൂന്നുഭാഷകളില്‍ പ്രവേശന ഗീതം പാടിയത്. വിദ്യാര്‍ത്ഥിനികളായ ഡെബോറ ഫല്‍ക്രം, ഷഹല സി, സനിക പ്രശാന്ത്, അനഘ, ഐശ്വര്യ, രേഷ്മ ഇവര്‍ക്കൊപ്പം അധ്യാപകരായ കെ.സൂര്യനാരായണഭട്ട് എടനീര്‍, കെ ആശാലത എന്നിവര്‍ പ്രവേശനോത്സവ ഗീതം അവതരിപ്പിച്ചു. സംഗീതാധ്യാപകന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് ഈണവും ആലാപനനേതൃത്വവും നല്കി. സൂര്യനാരായണഭട്ടും, ആശാലതയും പരിഭാഷപ്പെടുത്തി.
വിദ്യാര്‍ത്ഥിനി അനഘ (ട്രിപ്പിള്‍ഡ്രം), വിഷ്ണുഭട്ട് (ഹാര്‍മ്മോണിയം) എന്നിവര്‍ പക്കമേളമൊരുക്കി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിസിരിയ പ്രവേശനോത്സവ സന്ദേശം നല്കി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പുരഷോത്തമഭട്ട് അധ്യക്ഷത വഹിച്ചു. രാജന് ജോര്‍ജ്ജ് പസീദ, വിന്‍സി, കൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.വിശാലാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: