കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത വിഭാഗ് സെക്രട്ടറിയും മുതിര്‍ന്ന നേതാവും എല്ലാവരോടും സൗമ്യമായി ഇടപെടുന്നവനുമായ പള്ളിക്കര കണിയാംവയലിലെ കെ.കരുണാകരന്റെ വീട് യാതൊരു കാരണവുമില്ലാതെ എല്ലാം ശരിയാക്കുന്നവരുടെ പാര്‍ട്ടിയായ സിപിഎമ്മിന്റെ ഗുണ്ടകള്‍ അക്രമിച്ചതില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ ശക്തമായി അപലപിച്ചു. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതു പോലെയാണ് സിപിഎമ്മിന് ഭരണം കിട്ടിയപ്പോഴുള്ള അവസ്ഥ. നന്നാകാന്‍ വേണ്ടി ജനങ്ങള്‍ ഒരവസരം നല്കിയപ്പോള് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കെതിരെയും ആദര്ശത്തിനെതിരെയും അക്രമം അഴിച്ചുവിട്ട് സ്ഥാപനവും വീടുകളും തകര്‍ക്കുന്ന സിപിഎമ്മിന്റെ ക്രൂരമുഖം ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിച്ച് സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് വിളിച്ചുപറയുന്ന വാര്‍ത്തയെ അപ്പാടെ ചവച്ചിറക്കുന്ന മാധ്യമങ്ങളും, നിക്ഷ്പക്ഷമായും സത്യസന്ധമായും അന്വേഷണം നടത്താത്ത നിയമപാലകരുമാണ് സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും കാരണമായതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: