ചങ്ങനാശേരി: ഇടത്-വലത് മുന്നണി നേതാക്കളുടെ മനോഭാവത്തിനെതിരെയുള്ള ജനവിധിയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവും നിയുക്ത എംഎല്‍എയുമായ ഒ.രാജഗോപാല്‍. ബിജെപി വിജയ യാത്രയ്‌ക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം തങ്ങള്‍ക്ക് മാത്രമാണെന്ന മനോഭാവമാണ് മുന്നണി നേതാക്കള്‍ക്ക്. എന്‍ഡിഎയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്ഥാവന ഇതിന്റെ ഭാഗമാണ്. ഈ ജനാധിപത്യ വിരുദ്ധനിലപാടുകള്‍ക്കെതിരെ കേരള ജനത നല്‍കിയ താക്കീതിന്റെ ഫലമായിട്ടാണ് എന്‍ഡിഎയ്‌ക്ക് 30ലക്ഷം വോട്ടും ഏഴിടത്ത് 2-ാമതും നേമത്ത് വിജയവും നേടിത്തന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിലെ വഴിത്തിരിവാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാണ് എന്‍ഡിഎ എന്ന ബദല്‍ രാഷ്‌ട്രീയ ശക്തി പിറവിയെടുത്തത്. താഴെത്തട്ടുവരെ ചിട്ടയായ പ്രവര്‍ത്തനത്തിന് രൂപം നല്‍കുവാന്‍ സമയക്കുറവുണ്ടായി. എന്നാല്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനകം എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന്‍, സെക്രട്ടറി വി.വി.രാജേഷ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സ്റ്റീഫന്‍ ചാഴികാടന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, എസ്എന്‍ഡിപി ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശികുമാര്‍, ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി, ബി.രാധാകൃഷ്ണ മേനോന്‍, പ്രൊഫ.ബി.വിജയകുമാര്‍, കെ.ജി.രാജ്‌മോഹന്‍, കെ.പി.സുരേഷ്, ജി.ലിജിന്‍ലാല്‍, രമേശ് കാവിമറ്റം, രാജന്‍ മേടക്കല്‍, ടി.എ.ഹരികൃഷ്ണന്‍, സുമാ വിജയന്‍, പി.ജി.ബിജുകുമാര്‍, ശൈലമ്മ രാജപ്പന്‍, എന്‍.പി.കൃഷ്ണകുമാര്‍, പി.സുനില്‍കുമാര്‍, കെ.കെ.മണിലാല്‍, ജിജോ ജോസഫ്, വിജയരാഘവന്‍, ജയപ്രകാശ് വാകത്താനം, എസ്.രതീഷ്, ശ്രീനിവാസന്‍ പെരുന്ന, പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
















