കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മക്കയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിന്റെ ക്യൂറേറ്റര്‍ പ്രബിര്‍ മുഖര്‍ജി അന്തരിച്ചു. 86 വയസ്സായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി ഈഡന്‍ ഗാര്‍ഡന്‍സിന്റെ ക്യൂറേറ്ററായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു.
2012-ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കൊല്‍ക്കത്ത ടെസ്റ്റില്‍ സ്പിന്നിന് അനുകൂലമായി പിച്ച് തയ്യാറാക്കണമെന്ന ക്യാപ്റ്റന്‍ ധോണിയുടെ നിര്‍ദ്ദേശം തള്ളിയ പ്രബിര്‍ മുഖര്‍ജിയുടെ നിലപാട് ശ്രദ്ധനേടിയിരുന്നു. 2015 ഒക്‌ടോബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20ക്ക് വേണ്ടിയാണ് ഒടുവില്‍ അദ്ദേഹം പിച്ച് തയാറാക്കിയത്.
















