ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ശ്രീലങ്കന്‍ പേസ് ബൗളര്‍ ഷാമിന്ദ എരംഗയുടെ ബൗളിങ് ആക്ഷന്‍ സംശയകരമെന്ന് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് അമ്പയര്‍മാര്‍ അലിം ദര്‍, എസ്. രവി എന്നിവര്‍ ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്പയര്‍മാരും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റും ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കി.
പതിനാല് ദിവസത്തിനകം എരംഗ ഐസിസിയുടെ അംഗീകരമുള്ള ലാബില്‍ പരിശോധനയ്‌ക്കു വിധേയനാകണം. അതിന്റെ ഫലം വരുംവരെ താരത്തിന് പന്തെറിയാം.
















