വള്ളിക്കുന്ന്: നാട്ടില്‍ സമാധാനമായ അന്തരീക്ഷം ഒരുക്കിയാലെ വികസനം സാധ്യമാകൂയെന്ന് നിയുക്ത ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കണ്ണൂര്‍ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച വിജയയാത്രക്ക് തേഞ്ഞിപ്പലം കോഹിനൂറില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടിക്കടി പറയുന്നുണ്ട്. പക്ഷേ സമൂഹത്തില്‍ സമാധാനമില്ലെങ്കില്‍ വികസനം നടപ്പാക്കുന്നതെങ്ങനെ. സമാധാനാന്തരീക്ഷത്തില്‍ മാത്രമെ വികസനം സാധ്യമാകൂയെന്നാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ കെ.ജനചന്ദ്രന് മാസ്റ്റര്‍, സി.വാസുദേവന്‍, സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്, അഡ്വ.ബി.ഗോപാലകൃഷ്ണന്, മേഖലാ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ്, ജില്ലാ നേതാക്കളായ അഡ്വ.ശ്രീപ്രകാശ്, രാജീവ് മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ പി.ജയനിദാസ്, സി.വി.വിനോദ്കുമാര്‍, ടി.കെ.രങ്കരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: