ദുബായ്: ഐസിസി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാമത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളിലെ പ്രകടനമാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ മറികടന്ന് ഒന്നാമതെത്താന്‍ ആന്‍ഡേഴ്‌സണിനെ സഹായിച്ചത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റെന്ന നേട്ടവും ഇംഗ്ലീഷ് പേസറെ തേടിയെത്തി.
ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ എട്ടു വിക്കറ്റോടെ 451 ആയി ആന്‍ഡേഴ്‌സണിന്റെ നേട്ടം. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായി താരം.
അശ്വിനുമായി 13 പോയിന്റിന്റെ മുന്‍തൂക്കമുണ്ട് ആന്‍ഡേഴ്‌സണിന്. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാമത്. അടുത്തയാഴ്ചയെ റാങ്കിങ് പുറത്തുവിടു.
















