Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരിക്ക് രാവണന്റെ തത്ത്വബോധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 07:15 pm IST
in Samskriti

രാവണന് ഇനി ആശിക്കാനൊന്നുമില്ല. സീതയെ അപഹരിച്ചതിനുള്ള ശിക്ഷ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. അപ്പോഴേക്കും തത്ത്വബോധം ജനിക്കുന്നു. എല്ലാം അറിയുന്നവനും അറിയുന്നതിന് എതിരുമാത്രം പ്രവര്‍ത്തിക്കുന്നവനുമായ രാവണന്‍ മണ്ഡോദരിക്ക് ഉപദേശം നല്‍കുന്നു. അഥവാ സമാധാനിപ്പിക്കുന്നു.

”ഹേ നാഥേ, സുഖദുഃഖങ്ങളൊക്കെ ദൈവാധീനമാണ്. ജനിച്ചാല്‍ മരിക്കുന്നതുവരെ കല്പിച്ചതെല്ലാം അനുഭവിച്ചേ മതിയാകൂ. അതിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചത്. നശ്വരമായ ശരീരാദികളില്‍ നാം വിശ്വസിക്കുന്നത് അജ്ഞാനം നിമിത്തമാണ്. ദേഹം ഉള്ളതുകൊണ്ട് പുത്രകളത്രാദിസംബന്ധമുണ്ടാകുന്നു.

ആത്മാവിന് സംസാരമുണ്ടാകുന്നത് അജ്ഞാനം നിമിത്തവും. സകല ജന്തുക്കള്‍ക്കും ഉണ്ടാകുന്ന ശോകം, ഭയം, ക്രോധം മുതലായതൊക്കെയും അജ്ഞാനജന്യം തന്നെ. അതുകൊണ്ട് നീ അജ്ഞാനം വെടിയുക. ആത്മാവ് ജ്ഞാനസ്വരൂപനും പരനും അദ്വയനും ആനന്ദപൂര്‍ണസ്വരൂപനും അലേപകനുമാണ്.

ആത്മാവിന് മറ്റൊന്നിനോടും ചേര്‍ച്ചയോ വിയോഗമോ ഇല്ല. അതിനാല്‍ ആത്മാവിനെ ജ്ഞാനംകൊണ്ടറിഞ്ഞ് നീ ശോകം വെടിയുക. ഞാനിപ്പോള്‍ പോയി രാമലക്ഷ്മണന്മാരെയും വാനരന്മാരെയും കൊന്നുവരാം. ഇല്ലെങ്കില്‍ രാമസായകമേറ്റ് മുക്തിപ്രാപിക്കും. ഞാന്‍ മരിച്ചാലുടന്‍ നീ സീതയെ കൊന്നുകളയണം.

എന്നിട്ട് നീ എന്റെ ചിതയില്‍ ചാടി സതിയനുഷ്ഠിക്കണം. എന്നാല്‍ നിനക്കും മോക്ഷം കിട്ടും. (നോക്കണേ തത്ത്വജ്ഞാനം വിളമ്പിയ രാവണന്റെ മനസ്സിലിരുപ്പ്. താന്‍ ചത്താലും സീതയെ രാമനു കിട്ടരുത്. താന്‍ മരിച്ചാല്‍ പിന്നെ മണ്ഡോദരി ജീവിച്ചിരിക്കുകയുമരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.