രാജാവ് നല്ലൊരു സ്വയംവരമണ്ഡപം ഭംഗിയായി പണികഴിപ്പിച്ചു മഞ്ചങ്ങളാലും വിതാനങ്ങളാലും അലങ്കരിച്ചു. ഈ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ശശികല തന്റെ തോഴിയോട് താന്‍ ധ്രുവസന്ധിയുടെ പുത്രനായ സുദര്‍ശനനെ മനസാ വരിച്ചിട്ടുണ്ടെന്ന് അമ്മയെ അറിയിക്കണം എന്നാവശ്യപ്പെട്ടു. ‘മറ്റൊരുവനെ ഞാന്‍ വരിക്കുകയില്ല.
കാരണം ജഗദംബികയായ പരമേശ്വരിയുടെ അഭീഷ്ടവും അതാണ്.’ മഞ്ജുവാണിയായ തോഴി രാജ്ഞിയെക്കണ്ട് കാര്യങ്ങള്‍ അറിയിച്ചു. രാജ്ഞി ആ വൃത്താന്തം രാജാവിനെയും അറിയിച്ചു. രാജാവാണെങ്കില്‍ ഇക്കാര്യം കേട്ട് ചിരിച്ചതേയുള്ളൂ. ‘ഭവതിക്കറിയാമോ, ഈ സുദര്‍ശനന്‍ രാജ്യഭ്രഷ്ടനാണ്. അമ്മയുമൊത്ത് കാട്ടില്‍ ഒളിച്ചു താമസിക്കുകയാണവന്‍.
യുധാജിത്ത് വീരസേനനെ കൊന്നത് ഇവന്‍ മൂലമാണ്. ഇപ്പോള്‍ ദരിദ്രനും ഭവനരഹിതനുമായ അവനെങ്ങിനെ നമ്മുടെ കുമാരിക്ക് യോജിച്ച വരനാവും? സ്വയംവരത്തിനു വരുന്നത് ഉന്നതരായ രാജാക്കന്മാരാണ്. അവരെ പിണക്കി അയക്കരുതെന്ന് ഭവതി മകളെ ഉപദേശിക്കണം.’
(തുടരും)
















