പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്തല അങ്കണവാടി കലോത്സവം ‘മലര്‍വാടി 2016’ സംഘടിപ്പിച്ചു.
പനമരം പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി.
ജയന്തി രാജന്, കെ.കുഞ്ഞായിഷ, പി.ബി.ശിവന്, പൗലോസ് കുറുമ്പേമടം, ഷിനു കച്ചിറയില്‍, മേഴ്സി ബെന്നി, സതി ദേവി, ലിസി തോമസ്, രുഗ്മിണി സുബ്രഹ്മണ്യ ന്, ബിന്ദു പ്രകാശന്, മെഹറുന്നീസ റസാഖ്, ശിവരാമന് പാറക്കുഴി, ഷീല രാംദാസ്, ശ്രീജ സാബു, കാര്‍ത്തിക, ജീജ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: