Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാനകീവധോദ്യമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 07:34 pm IST
in Samskriti

ഇന്ദ്രജിത്ത് വധിക്കപ്പെട്ടു എന്നു കേട്ടയുടനെ രാവണന്‍ ബോധം കെട്ടുവീണു. പിന്നെ വിലാപം തുടങ്ങി ”എന്റെ കര്‍മ്മദോഷം. ഈ ദുഃഖം ഞാനെന്നു മറക്കും? ഇനിയിപ്പോള്‍ ദേവന്മാര്‍ക്കും മുനിമാര്‍ക്കും ബ്രാഹ്മണര്‍ക്കും സന്തോഷിക്കാം. അവര്‍ക്കിനി നന്നായിട്ടുറങ്ങാം. നമ്മെയിനി ആരും പേടിക്കുകയില്ല. ഈ ജന്മം ഇതോടെ നിഷ്ഫലമായിത്തീര്‍ന്നല്ലോ ഈശ്വരാ.” രാവണന്‍ ഇതുവരെ പുത്രന്റെ ബലത്തിലാണ് അഹങ്കരിച്ചത്.

മേഘനാഥനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് രാവണന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. മൂന്നുലോകവും വിറപ്പിച്ചവനും ഇന്ദ്രനെ ജയിച്ചവനുമായ പുത്രന്‍ ലക്ഷ്മണനാല്‍ കൊല്ലപ്പെട്ടത് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറത്താണ്. എല്ലാവഴികളും അടഞ്ഞു. ഇനി എങ്ങനെ രാമനെ ജയിക്കും?

പിന്നീട് സമനിലതെറ്റിയതുപോലെ രാവണന്‍ ചാടിയെണീറ്റു. തന്റെ പുത്രന്‍ മരിക്കാന്‍ കാരണം സീതയാണ്. അവളെ കൊന്നു ചോര കുടിച്ചാലേ ഇനി ദുഃഖം മാറുകയുള്ളൂ എന്നുപറഞ്ഞ് വാളുമെടുത്തു പുറപ്പെട്ടു. രാവണന്റെ വരവുകണ്ട് ഭയന്നു വിറച്ച് സീത എവിടെയൊളിക്കണമെന്നറിയാതെ വിഷമിച്ചു. രാമ രാമ എന്നു ജപിച്ചുകൊണ്ടിരുന്നു. ആ സമയത്ത് നയജ്ഞനും ഉത്തമസ്വഭാവിയും രാക്ഷസോത്തമനുമായ സുപാര്‍ശ്വന്‍ രാവണനെ തടുത്തുനിറുത്തി പറഞ്ഞു.

” ബ്രാഹ്മണകുലത്തില്‍ ജനിച്ച അങ്ങ് നിര്‍മ്മലനാണെന്ന് ലോകരെല്ലാം പറയുന്നു. അങ്ങയുടെ ഗുണങ്ങള്‍ വിവരിക്കാന്‍ സാക്ഷാല്‍ അനന്തനോ, സുബ്രഹ്മണ്യനോ പോലും സാധിക്കുകയില്ല. ദേവന്മാരുടെ ദേവനും, മുപ്പുരവൈരിയുമായ പരമശിവന്റെ സേവകന്മാരില്‍ ഏറ്റവും പ്രധാനിയല്ലേ അങ്ങ്? പൗലസ്ത്യനായ കുബേരന്റെ സഹോദരനല്ലേ? മൂന്നുലോകങ്ങളും വന്ദിക്കുന്ന പുണ്യജനാധിപനല്ലേ? സാമവേദജ്ഞനും സമസ്തജ്ഞാനവും ലഭിച്ചയാളുമല്ലേ? ശിവഭക്തനും ജിതേന്ദ്രിയനുമായ അങ്ങ് വേദവിദ്യയില്‍ നിപുണനാണ്. യജ്ഞാന്തത്തില്‍ സ്‌നാനം ചെയ്യുന്നവനും സ്വധര്‍മ്മപരായണനുമാണ്.

ഇങ്ങനെ സര്‍വഗുണങ്ങളും തികഞ്ഞ അവിടന്ന് സ്ത്രീവധം ചെയ്യാന്‍ പുറപ്പെടുന്നത് ശരിയാണോ? ഈ ദുഷ്‌കീര്‍ത്തി നീങ്ങുമോ? നമുക്കെല്ലാം ചേര്‍ന്ന് രാമനെയും ലക്ഷ്മണനെയും വാനരന്മാരെയും കൊല്ലാം. അതിനുശേഷം ജാനകിയെ അനുഭവിക്കാമല്ലോ.”

ഇത്രയും കേട്ടപ്പോള്‍ താന്‍ മഹാകേമനാണെന്ന് രാവണനു തോന്നി. ഒന്നു ചിരിച്ചു. അരമനയിലേക്കു തിരിച്ചുചെന്ന് സഭാമണ്ഡപത്തില്‍ ഇരുന്ന് അടുത്ത് എന്താണു ചെയ്യേണ്ടതെന്ന് മന്ത്രിമാരുമായി ആലോചനയിലായി.

അടുത്തദിവസം ശേഷിച്ച സൈന്യത്തെ ഒരുമിച്ചുകൂട്ടി യുദ്ധത്തിനു പുറപ്പെട്ടു. ശ്രീരാമന് രാവണനെ കാണുമ്പോള്‍ കോപം ഇരച്ചുകയറും. ഈയാംപാറ്റകള്‍ അഗ്നിയില്‍ വീണു വെന്തുചാകുന്നതുപോലെ രാക്ഷസസൈന്യത്തെ രാമന്‍ ഒടുക്കി. രാവണന് ഒന്നുനേരെനിന്ന് അസ്ത്രം തൊടുക്കാന്‍ സാധിക്കുന്നതിനു മുമ്പ് നെഞ്ചില്‍ രാമബാണങ്ങള്‍ തറയ്‌ക്കാന്‍ തുടങ്ങി. തന്റെ സര്‍വശക്തിയും നഷ്ടപ്പെട്ടതായി രാവണനു ബോദ്ധ്യമായി.

ഒരിക്കലും ആരാലും കൊല്ലപ്പെടുകയില്ലെന്നു ധരിച്ചിരുന്ന കുംഭകര്‍ണനും അതികായനും അവസാനത്തെ പ്രതീക്ഷയായിരുന്ന ഇന്ദ്രജിത്തും വധിക്കപ്പെട്ടതോര്‍മ്മിച്ച് ഭയന്ന് രാവണന്‍ യുദ്ധക്കളത്തില്‍ നിന്നോടി അരമനയില്‍ കയറി വാതിലടച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.