തിരുവനന്തപുരം: കേരളത്തില്‍ ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ചത് അക്രമണത്തിനുള്ള അവസരമായി സിപിഎം കാണരുതെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. കരിമഠം കോളനിയിലെ സിപിഎമ്മിന്റെ ക്രൂരമായ അക്രമണത്തിനിരയായ മനുവിനേയും കുടുംബത്തിനേയും സന്ദര്‍ശിക്കവേയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം ലഭിച്ച നാള്‍ മുതല്‍ കേരളത്തിലുടനീളം ആര്‍എസ്എസ്സ് ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഈ സംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അക്രമം അവസാനിപ്പിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ചികിത്‌സയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്‌സ ഉറപ്പ് വരുത്തണം. അക്രമസംഭവങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി തുക അനുവദിക്കാന്‍ പിണറായി വിജയന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് ചാലയിലെ ചുമട്ട് തൊഴിലാളിയും ആര്‍എസ്എസ് മുഖ്യശിക്ഷകനുമായ മനുവിനും കുടുംബത്തി
തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ മനു, സഹോദരന്റെ ഭാര്യ സൗമ്യ എന്നിവരെ ഇന്നലെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം
നും നേരേ സിപിഎം ഗുണ്ടാ ആക്രമണം ഉണ്ടായത്. ആക്രമണം തടയാന്‍ എത്തിയ മനുവിന്റെ സഹോദരന്‍ മനോജിനും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലകളും അക്രമികള്‍ പിടിച്ചു പറിച്ചിരുന്നു. മനോജിന്റെ ഭാര്യ സൗമ്യയുടേയും കൈയ്യിന് ഒടിവുണ്ട്. മനുവിന്റെ അച്ഛന്‍ മണിയന്‍ അമ്മ ജലജ എന്നിവര്‍ക്കും പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകനായിരുന്ന മനു കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായത്. അന്ന് മുതല്‍ ഭീഷണിയും വെല്ലുവിളികളും പതിവായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അന്ന് നടന്ന ആഹ്ലാദ പ്രകടനസമയത്തും ഭീഷണി മുഴക്കി. ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണികളുമാണ് ഇവിടത്തെ സിപിഎം നേതൃത്യം. കഴിഞ്ഞ ദിവസം സ്ഥലത്തെ കോണ്‍ഗ്രസിന്റെ ഓഫീസിലെ ഫ്‌ളക്‌സുകളും അഗ്‌നിക്കിരയാക്കിയിരുന്നു.
രാത്രി ഏഴര മണിയോട് കൂടിയാണ് കേന്ദ്രമന്ത്രി കരിമഠം കോളനിയില്‍ എത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം തങ്ങള്‍ക്ക് ഉണ്ടായ ആക്രമണത്തെ വിവരിച്ചത്. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട മന്ത്രി ഒരു നിമിഷം ഈ ദയനീയത കേട്ട് നിശബ്ദനായി പോയി. ആത്മസംയമനം വീണ്ടെടുത്ത അദ്ദേഹം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുമെന്ന് ഉറപ്പ് കൊടുത്താണ് യാത്ര പറഞ്ഞത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍, വക്താവ് ജെ.ആര്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേഷ്, സിമി ജോതിഷ്, ഏരിയാ പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ , ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സുരേഷ്, സഹകാര്യവാഹ് ഉണ്ണി, ആര്‍.എസ്. മണി, അഡ്വ മുരളി, മണക്കാട് നന്ദന്‍ എന്നിവരും കേന്ദ്ര മന്ത്രിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: