കറുകച്ചാല്‍: കറുകച്ചാല്‍, നെടുകുന്നം, കങ്ങഴ മേഖലകളില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നു. മാന്തുരുത്തി, അണിയറപ്പടി കറുകച്ചാല്‍ മേഴ്‌സിറോഡ് ശാന്തിപുരം നെടുംകുന്നംകവല, കുളത്തൂര്‍മൂഴി എന്നിവിടങ്ങളിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വ്യാപാരം വ്യാപകമായി നടക്കുന്നത്. അതീവ രഹസ്യമായിട്ടാണ് വില്‍പ്പന നടത്തുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാത്ത ഇടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പുകയില ഉത്പ്പന്നം പരിചയക്കാരല്ലാത്തവര്‍ക്ക് വില്‍ക്കുകയില്ല. പരിചയമുളള ആളുകള്‍ക്ക് മാത്രമാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കറുകച്ചാല്‍ അണിയറപ്പടിയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടിയിരുന്നു.
















