കല്‍പ്പറ്റ : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഐഇസി സാമഗ്രികള്‍ തയ്യാറാക്കുന്നതിന് അപേക്ഷിക്കാനുളള അവസാനതീയതി ജൂണ്‍ 13വരെ നീട്ടി. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി പോസ്റ്ററുകള്‍, വിവിധതരത്തിലുളള ബാനറുക ള്‍, ദൃശ്യ, ശ്രാവ്യ പ്രചരണങ്ങള്ക്കാവശ്യമായരചനകള്, കമ്മീഷന്റെ നേട്ടങ്ങളുംപ്രവര്ത്തനങ്ങളും പ്രതിപാദിക്കുന്ന ലഘുലേഖകള്‍, കൈപ്പുസ്തകങ്ങള്‍, നോട്ടീസുകള്‍ മുതലായവയാണ് തയ്യാറാക്കേണ്ടത്. ഈരംഗത്ത് മുന്‍പരിചയവും പ്രാവീണ്യവുമുളള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ഇത്തരം പ്രവൃത്തികളിലുളള മുന്‍പരിചയം വിശദമാക്കിയും ഇതിനോടകം തയ്യാറാക്കിയിട്ടുളള പ്രചരണസാമഗ്രികളുടെ സാമ്പിള്‍ ഉള്‍പ്പെടുത്തിയും ഇതിനായി കൈവശമുളള സാമഗ്രികളും സംവിധാനങ്ങളും വിശദമാക്കിയുമുളള അപേക്ഷ ജൂണ്‍ 13 നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണകമ്മീഷന്‍, വാന്റോസ് ജങ്ഷന്, തിരുവനന്തപുരം-34 വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: