കല്‍പ്പറ്റ : ജിഷ വധകേസിലെ പ്രതികളെ ഉടന്‍ പിടികൂണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപെടുത്തിയ പ്രതിയെ മാസമൊന്നായിട്ടും കണ്ടെത്താന്കഴിയാത്തത് സാംസ്ക്കാരികകേരളത്തിന് അപമാനമാണ്.
ജിഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും കൊലപെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. പല കേസുകളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ച്ചുകളയുകയാണ്. കേസന്വേഷണത്തിന് തുമ്പുണ്ടാവത്തത് പ്രതികള്‍ക്ക് പോലീസ് കൂട്ടുനില്ക്കുന്നതുമൂലമാണെന്നും യോഗം കുറ്റപ്പെടുത്തി.
ജിഷ വധക്കേസിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മെയ് 28 ന് ജില്ലാ കളക്ട്രേറ്റിന് മുന്പില് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ-സംസ്ഥാന നേതാക്കള്‍ കളക്ടറേറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ 28ന് രാവിലെ പത്ത് മണിക്കുതന്നെ സിവില്‍ സ്റ്റേഷന് പരിസരത്ത് എത്തിച്ചേരണമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: