തിരുവല്ല : മല്ലപ്പള്ളി–കോഴഞ്ചേരി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല. സംസ്ഥാന പാതയെന്ന പേരുണ്ടെങ്കിലും പോരായ്മകള്‍ക്ക് അതിരുകളില്ല. പ്രദേശത്തെ കൊടുംവളവുകളാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന. കീഴ്വായ്പൂരിലെ കൊടുംവളവില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ തിരുവല്ല സ്വദേശികള്‍ക്ക് പരിക്കേറ്റു.മുട്ടാര്‍ തേക്കുങ്കല്‍ അനീഷ്,സഹോദരന് സുമേഷ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് രാത്രി12 മണിയോടെ കൊടും വളവില്‍ മറിഞ്ഞ് വീഴുകയായിരുന്നു.ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആഴ്ചകള്‍ക്ക് മുമ്പ് രണ്ടു ദിവസത്തിനുള്ളില്‍ നടന്നത് രണ്ട് അപകടങ്ങളാണ്. ഒരാള്‍ മരിക്കുകയും ചെയ്തു. കീഴ്വായ്പൂര് പൊലീസ് സ്റ്റേഷന് മുന്‍വശത്തു കൂടി കടന്നു പോകുന്ന സംസ്ഥാന പാതയിലാണ് കൊടുംവളവ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇവിടെ പതിവാണ്.രണ്ടു ദിവസം മുന്‍പ് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചത്. മണിമലയാറിനോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ബാരിയര്‍ നിര്‍മിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അടുത്ത് എത്തിയാലേ കണ്ണില്പെടൂ. അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്പ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. നിയന്ത്രിക്കാനും നിരോധിക്കാനും ആളില്ലാതെ അമിത ഭാരം കയറ്റി ടിപ്പര്‍ ഉള്‍പ്പെടെ പായുന്ന റോഡാണിത്. മണ്ണും മണലും പാറയും എല്ലാമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ പറക്കുന്നു. കോഴഞ്ചേരി റോഡിന്റെ പല ഭാഗത്തും ഇതേപോലെ അപകട വളവുകള്‍ നിവരാതെ കിടക്കുകയാണ്.കൊടുംവളവുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി
ട്ടും നടപടികള്‍ സ്വീകരിക്കാ
ത്ത അധികൃതരുടെ സ മീപനം വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേ
ത്തിന് കാരണമായിട്ടുണ്.നിര
വധിതവണ ഇതുസംബന്ധി
ച്ച പരാതികള്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. കൊടും വളവില്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രികളില്‍ എത്തിക്കാ
ന്‍പോലും ആളുകള്‍ തയ്യാറാകാറില്ലന്നും നാട്ടുകാ
ര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: