ബാലുശ്ശേരി: വീടി നുസമീപത്തെ തേങ്ങാകൂട് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു.
ബാലുശ്ശേരി ഗ്രാമപ ഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കണങ്കാല്യത്ത് ചന്ദ്രന്റെ ഓടുമേഞ്ഞ തേങ്ങാ കൂടില്‍ സൂക്ഷിച്ച രണ്ടായിരം തേങ്ങയും പതി മൂന്ന് ചാക്ക് അടക്കയും വീട് പണിക്ക് സൂക്ഷിച്ച പതിമൂന്ന് കൂട്ടം കട്ടിലയും മറ്റുമാണ് കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് സംഭ വം. നരിക്കുനി യില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. മേല്‍കൂരയും ഭിത്തിയും സമീപത്തെ കുളിമുറിയുടെ ഡോറും തകര്‍ന്നു. സംഭവ സമയം വീട്ടില്‍ ആള്‍ ഉണ്ടായിരുന്നില്ല. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കന്നു.
















