കോട്ടയം: ജൂണ്‍ 21അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം ഡയറക്ടറും യോഗാചാര്യനുമായ യോഗസാധക് കെ.ശങ്കരന്റെ നേതൃത്വത്തില്‍ സൗജന്യ യോഗ പരിശീലനവും ശില്‍പ്പശാലയും സംഘടിപ്പിക്കുന്നു. ആരോഗ്യവും ആനന്ദവും യോഗയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സൗജന്യ പരിശീലനവും ശില്‍പ്പശാലയും സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് സംഘടിപ്പിക്കാവുന്നതാണ്. ജൂണ്‍ 21വരെയുള്ള കാലയളവില്‍ ശില്‍പ്പശാല സംഘടിപ്പിക്കാം. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ശില്‍പ്പശാലയില്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉതകുന്ന ലളിതമായ പരിശീലനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കേന്ദ്രങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക് 9447156242 എന്ന നമ്പരില്‍ ബന്ധപ്പെടുക.
















