എടപ്പാള്‍: കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റില്‍ കൃത്രിമംകാണിച്ച് ചെറുകിട കച്ചവടക്കാരനെ വീണ്ടും കബളിപ്പിച്ചു.
തട്ടിപ്പ് മനസ്സിലായി കച്ചവടക്കാരും നാട്ടുകാരും സംഘടിച്ചപ്പോഴേക്കും ബൈക്കിലെത്തിയ തട്ടിപ്പുകാരന്‍ രക്ഷപ്പെട്ടു. എടപ്പാള്‍ ഗോവിന്ദ തിേയറ്ററിനുസമീപം താമസിക്കുന്ന ഹൃദ്രോഗിയായ അത്താണിപ്പറമ്പില്‍ വാസുവിന്റെ നാലായിരം രൂപയാണ് തട്ടിയെടുത്തത്. സമ്മാനാര്‍ഹമായ 871628 ടിക്കറ്റ് നമ്പര്‍ കംപ്യൂട്ടര്‍ സംവിധാനമുപയോഗിച്ച് ചേര്‍ത്താണ് വ്യാജ ടിക്കറ്റ് നിര്‍മിച്ചത്. ബൈക്കിലെത്തി രണ്ടു ടിക്കറ്റ് നല്‍കിയപ്പോള്‍ ഫലം പരിശോധിച്ച വാസു 2000 രൂപവീതം സമ്മാനമുള്ളതായി കണ്ടു. രണ്ടു ടിക്കറ്റിനുംകൂടി 3500 രൂപയും 500 രൂപയുടെ ടിക്കറ്റും നല്‍കുകയായിരുന്നു. പിന്നീട് ഈ ടിക്കറ്റുമായി മൊത്തവിതരണക്കടയിലെത്തി അവിടെ നടത്തിയ പരിശോധനയിലാണ് ടിക്കറ്റിലെ നമ്പര്‍ വ്യാജമായി ചേര്‍ത്തതാണെന്നു മനസ്സിലായത്. ഉടന്‍തന്നെ ആളെ തിരഞ്ഞെങ്കിലും ബൈക്കില്‍ ഹെല്‍െമറ്റ് ധരിച്ചെത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു.
















