മീനങ്ങാടി: വയനാട് ജില്ലയിലും സിപിഎം അക്രമം തുടരുന്നു. ഇന്നലെ വൈകിട്ട് ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയംഗമായ പനങ്കണ്ടി ചോമാടി ആദിവാസി കോളനിയിലെ പണിക്കരുപടി വിഷ്ണുവിനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. കുത്തേറ്റ് മാരകമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകനായ വിനൂപാണ് വിഷ്ണുവിനെ കുത്തിപരിക്കേല്‍പ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അനൂപിന്റെ ആക്രമണം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സിപിഎം ആക്രമത്തില്‍ പ്രതിഷേധിച്ച് കണിയാമ്പറ്റ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നീവയെ ഓഴിവാക്കിയിട്ടുണ്ട്.
















