മാനന്തവാടി : കാട് കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ച്ചയുടെ കവാടം തുറക്കാന്‍ കുട്ടിക്കൊമ്പനൊരുങ്ങുന്നു. മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയാണ് റോഡരികിലായി ഒണ്ടയങ്ങാടിയില്‍ കുട്ടിക്കൊമ്പന്റെ ശില്‍പ്പ നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. പ്രകൃതി സ്നേഹിയായ കുട്ടികൃഷ്ണനും കലാകാരനായ ലെസ്ലിയും ചേര്‍ന്നാണ് കൊമ്പന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
പ്രായം നവതിയിലെത്തിയിട്ടും പ്രകൃതിയോടുള്ള വറ്റാത്ത സ്നേഹമാണ് ഒണ്ടയങ്ങാടി മുളക് കൊടിയില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മുറ്റത്ത് കുട്ടിക്കൊമ്പന്റെ നിര്‍മ്മാണത്തിന് ഹേതുവായത്. പ്രകൃതിയോടുള്ള സ്നേഹം കലയിലൂടെ പ്രകടിപ്പിക്കാറുള്ള ചിത്രക്കാരന് ലെസ്ലിയും കൂടി ചേര്‍ന്നപ്പോള്‍ കാഴ്ച്ചക്കാര്‍ക്ക് കുളിര്മയേക്കാന് കുട്ടിക്കൊമ്പന്റെ നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. കമ്പിയും സിമന്റും മെറ്റലും പ്ലസ്റ്റര്ഓഫ്പാരീസും ഉപയോഗിച്ചാണ് ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. ആറ് അടി ഉയരവും ഏഴര അടി നീളവും ഉള്ള ആനയുടെ നിര്‍മ്മാണത്തിന് ഒരു ലക്ഷത്തോളം രൂപയാണ് ചിലവ്. ഒരു മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ ഇപ്പോള്‍ മിനുക്ക് പണിയില്‍ നിര്മ്മാണമെത്തിയിരിക്കുന്നു. കാനനഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വീട്ടുമുറ്റത്ത് ആനയെ കെട്ടിയിട്ട പ്രതീതിയാവും ശില്പം കാണുമ്പോള്‍ ഉണ്ടാവുക. ഒരാഴ്ച്ച നീളുന്ന അവസാന മിനുക്ക് പണികള്‍ക്കു ശേഷം പൊതുജനങ്ങള്‍ക്കു കുട്ടിക്കൊമ്പനെ കാണാന്‍ തുറന്നുകൊടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: