മീനങ്ങാടി : ജില്ലയിലും സിപിഎം ആക്രമം തുടരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബീനാച്ചിയിലും പനവല്ലിയും തലപ്പുഴയിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമം നടത്തിയ സിപിഎം കാപാലികര്‍ ഇന്നലെ വൈകിട്ട് ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയംഗമായ പനങ്കണ്ടി ചോമാടി ആദിവാസി കോളനിയിലെ പണിക്കരുപടി വിഷ്ണുവിനെ വധിക്കാന്‍ ശ്രമം നടത്തി. കത്തികൊണ്ട് കുത്തേറ്റ് മാരകമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിനൂപാണ് വിഷ്ണുവിനെ വധിക്കാന്‍ ശ്രമിച്ചത്. കരണിയിലെ ബിജെപി പരിസരത്ത് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വിഷ്ണുവിനെ യാതൊരു പ്രകോപനവുമില്ലാതെ അനൂപ് ആക്രമിക്കുകയായിരുന്നു.വിഷ്ണുവിന്റെ വയറില്‍ ഇടതുവശത്ത് ആഴത്തിലുള്ള മുറിവാണുള്ളത്. വിവരമറിഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കരണിയിലെ കടകള്‍ അടപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചു വിട്ടു.് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: