Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃത പഠനത്തിന്റെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 07:14 pm IST
in Samskriti

അതിപ്രാചീനങ്ങളായ ഭാഷകളില്‍ പ്രഥമഗണനീയയാണ് സംസ്‌കൃതഭാഷ. ദേവഭാഷ എന്ന് ഇത് സ്തുതിക്കപ്പെടുന്നു. സംസ്‌കൃതത്തിന്റെ ദേവഭാഷാ വിശേഷണം പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അണിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്‌ടൈശ്വര്യ സിദ്ധികളോടുകൂടിയ ഭാഷ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

നമ്മുടെ സംസ്‌കാരത്തിന്റെ കലവറയും സംഗീതവുമാണ് സംസ്‌കൃതം. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം നിലയ്‌ക്കും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധമതങ്ങളും വിവിധജാതികളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന, വിവിധഭാഷകളും വേഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെ ഒന്നാക്കി ബന്ധിച്ച് നിര്‍ത്തുന്ന അദൃശ്യശക്തി ഈ അമരവാണിയില്‍നിന്ന് ഊറി ഉറഞ്ഞ സംസ്‌കാര ശക്തി വിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല.

ദേശീയോദ്ഗ്രഥനം എന്ന മഹത്തായ ലക്ഷ്യം സംസ്‌കൃതഭാഷയുടെ വളര്‍ച്ചയില്‍ കൂടി സാധ്യമാകുന്നു. നമ്മുടെ നാട്ടില്‍ സംസ്‌കൃത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ ഈ ഭാഷയുടെ ദേശീയോദ്ഗ്രഥന ശക്തി വിശേഷം തന്നെയാണ് പ്രഥമവും പ്രധാനവും. എവിടെവിടെ നമുക്ക് നമ്മുടെ സംസ്‌കാരത്തെ സംക്രമിപ്പിക്കുവാനും സന്നിവേശിപ്പിക്കുവാനും കഴിയാതെ വന്നുവോ അവിടെയെല്ലാം വിഘടനവാദവും വര്‍ഗീയതയും കലിയാട്ടമാടുന്ന കാഴ്ച നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മെ ഒന്നാക്കിനിര്‍ത്തുന്ന സംസ്‌കൃതത്തിന്റെ മാസ്മര ശക്തികള്‍ ഉള്‍ക്കൊള്ളുവാന്‍ ഇനിയും അമാന്തിച്ചുകൂടാ.

തനത് സംസ്‌കാരം

നമുക്ക് പ്രൗഢവും സമൃദ്ധവും സര്‍വസമ്മതവുമായ ഒരു തനത് സംസ്‌കാരമുണ്ട്. നമ്മുടെ നാടിന്റെ പൗരാണികതയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിയുവാന്‍ സംസ്‌കൃതപഠനം അത്യന്താപേക്ഷിതമാണ്. ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി ആദ്ധ്യാത്മിക ചിന്താപദ്ധതികള്‍ ചരിത്രാതീതകാലം മുതല്‍ക്കേ വളര്‍ന്നു പുഷ്ടിപ്പെട്ടതുകൊണ്ടാണ് ഭാരതീയ സംസ്‌കാരത്തിന് ഇത്രയും മഹത്വമുണ്ടായത് എന്ന വസ്തുത ആര്‍ക്കും വിസ്മരിക്കുവാന്‍ സാധ്യമല്ല.

ജ്ഞാനതപോനിഷ്ഠരായ പുരാതന ഋഷിമാര്‍ അന്തര്‍ദൃഷ്ടികൊണ്ട് മനനം ചെയ്തറിഞ്ഞ പ്രപഞ്ച രഹസ്യങ്ങള്‍ വേദോപനിഷത്തുകളിലൂടെ അവര്‍ വെളിപ്പെടുത്തി. ഈ വെളിപാടിന്റെ ആവേശം കാലപ്രവാഹത്തെ അതിജീവിച്ച് സാമൂഹിക ജീവിതത്തിന്റെ പല സരണികളിലും അടിയൊഴുക്കുകളായി നിലനിന്ന് പോന്നു. മഹത്തായ ഈ പാരമ്പര്യത്തിന്റെ അവബോധം നമ്മെ ദേശസ്‌നേഹികളും ദേശാഭിമാനികളുമാക്കിത്തീര്‍ത്തു. ഇത് സംസ്‌കൃത പഠനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.