എരുമേലി: അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് മൂന്നര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. വെളളിയാഴ്ച രാവിലെ 7ന് എരുമേലി ബിവറേജ് ഔട്ട് ലറ്റിലേക്ക് ഇടിച്ച് കയറിയ വാഹനത്തില്‍ നിന്നാണ് എരുമേലി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കരുനാഗപ്പളളി പന്മന സ്വദേശി കല്ലുംമൂട്ടില്‍തെക്കേതില്‍ ഷെഫീഖ് സലീം (24),ചവറ കൊട്ടുകാട് സ്വദേശി മുറ്റത്ത് വി ളയില്‍ ജവാദ് (23) എന്നിവരെയാണ് എരുമേലി പൊലീസ് പിടികൂടിയത്.
വാടകയ്‌ക്ക് എടുത്ത കാറിന്റെ അടിഭാഗത്ത് കവറിനുളളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.കാറില്‍ കഞ്ചാവ് ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് അപകടത്തില്‍പ്പെട്ട വാഹനം വിട്ട് തരുന്നതിന് തടസ്സം ഇല്ലെന്നും വാഹനം കൊണ്ടുപോകുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ എത്തുവാന്‍ പ്രതികളോട് ആവശ്യപ്പെട്ട് തന്ത്രപൂര്‍വ്വം പ്രതികളെ വലയിലാക്കുകയായിരുന്നു.ഇതിനിടെ അപകടത്തില്‍പ്പെട്ട കാറിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇന്നലെ രാവിലെ കാറില്‍ നിന്ന് കഞ്ചാവ് എടുക്കുന്നതിന് ശ്രമിച്ച രണ്ട് പേര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.സ്ഥിരമായി കഞ്ചാവ് കടത്തുന്ന വന്‍ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തും.മണിമല സി ഐ ഓമനക്കുട്ടന്‍,എരുമേലി എസ് ഐ ജര്‍ലിന്‍ വി സ്‌കറിയ ,എസ് ഐമാരായ സേവ്യര്‍ ജോണ്‍,ഹനീഫ,എസ് ഐ മാരായ ശിവദാസ്,പ്രദീപ്,സി പി ഒ മാരായ ബാബു,സക്കീര്‍,വര്‍ഗീസ് കുരുവിള,അബ്ദുള്‍ ലത്തീപ്,പ്രതാപ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
















