മാവേലിക്കര: ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്റെ വാര്‍ഷികം വിവിധ പരിപാടികളോടെ 25 മുതല്‍ 28വരെ തഴക്കര ഗുരുനിത്യചൈതന്യയതി റഫന്‍സ് ലൈബ്രറിയില്‍. 25ന് നാലിന് ജീവിതവഴികളിലൂടെ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം പ്രൊഫ.എന്‍.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിക്കും. 26ന് നാലിന് ജീവിതവഴികളും വൈജ്ഞാനികമേഖലയും സിമ്പോസിയത്തിന്റെ ഉദ്ഘാടനം പ്രൊഫ.എം.കെ. ചെറിയാന്‍ കൊഴുവല്ലൂര്‍ നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം ഡോ.അശോക് അലക്‌സ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. 27ന് ജീവിതവഴികളും കലാരംഗവും സെമിനാറിന്റെ ഉദ്ഘാടനം കലാരത്‌നംഎണ്ണയ്‌ക്കാട് നാരായണന്‍കുട്ടി നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം ബിനു തങ്കച്ചന്‍ അദ്ധ്യക്ഷത വഹിക്കും.
28ന് മൂന്നിന് ആറുപതിറ്റാണ്ടു പിന്നിട്ട കേരളം സ്മാരകപ്രഭാഷണം ഡോ.ഡി.ബാബുപോള്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് അനി വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. നാലിന് നടക്കുന്ന സമാപനസമ്മേളനം മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോര്‍ജ് തഴക്കര അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.ആര്‍.ര ാജേന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തും. പ്രസിഡന്റ് ചുനക്കര ജനാര്‍ദ്ദനന്‍നായര്‍ ഗുരുനിത്യചൈതന്യയതി അനുസ്മരണം നടത്തും.
ഗുരു നിത്യചൈതന്യയതി സ്മാരക ജീവകാരുണ്യ അവാര്‍ഡ് കായംകുളം ഓട്ടോറിക്ഷാ തൊഴിലാളി സംഘടനയായ അദ്ധ്വാന വിഹിത ജീവകാരുണ്യ ഫണ്ടിന് ജസ്റ്റീസ് നല്‍കും. പ്രശസ്തരുടെ പ്രഭാഷണങ്ങളുടെ 100 ഓഡിയോ സിഡിയുടെ പ്രകാശനം ഡോ.ഡി.ബാബുപോള്‍ നിര്‍വ്വഹിക്കും.
















