അയ്‌മനം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു സംഘടനകള്‍ സഹകരിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ പറഞ്ഞു. അയ്‌മനം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം വിശ്വാസികളുടെ അഭിപ്രായം തേടാതെയാണ് അമിക്കസ്‌ക്യൂരി സുപ്രിംകോടതി മുമ്പാകെ അഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് മതപാഠശാലകള്‍ക്ക് വേദാന്ത വിദ്യാലയം എന്ന നിലയില്‍ ഗ്രാന്റ് അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്റ് വി.കെ. ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി പി.എസ്. റജി, എന്‍. ലത തുടങ്ങിയവര്‍ പങ്കെടുത്തു.
















