കൊല്ലം: നോട്ടയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ ഏറ്റവും കൂടുതല്‍ കുന്നത്തൂര്‍ മണ്ഡലത്തിലാണ്. ഇവിടെ 1051 പേരാണ് നോട്ടക്ക് വോട്ട് ചെയ്തത്. ഏറ്റവും കുറവ് വോട്ട് ലഭിച്ചതാകട്ടെ പത്തനാപുരത്ത്. 454 വോട്ട്. മറ്റിടങ്ങളിലും നോട്ടക്ക് മൂന്നക്കം കിട്ടി. കൊട്ടാരക്കര 742, പുനലൂര്‍ 888, ചടയമംഗലം 699, കുണ്ടറ 687, കൊല്ലം 889, ഇരവിപുരം 950, ചാത്തന്നൂര്‍ 604, കരുനാഗപ്പള്ളി 590, ചവറ 667.
















