Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരുമുന്നണികളെയും ഞെട്ടിച്ച് ചാത്തന്നൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 03:29 pm IST
in Kollam

കൊല്ലം: താമര വിരിയുന്നത് തടയാന്‍ കേരളമെമ്പാടും കാവലിരുന്ന ഇടതു വലതു കങ്കാണികള്‍ക്ക് ഞെട്ടലാവുകയാണ് ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി മുന്നേറ്റം. ജില്ലയാകെ തൂത്തുവാരിച്ചുവപ്പിച്ച എല്‍ഡിഎഫിനും അങ്കലാപ്പ് സൃഷ്ടിക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ നേടിയ വോട്ട് വര്‍ധന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെ മൂന്നാം സ്ഥാനാത്തേക്ക് പിന്തള്ളിയാണ് ഗോപകുമാര്‍ രണ്ടാമതെത്തിയത്.

കഴിഞ്ഞ തവണ 3839 വോട്ട് എന്ന പരിതാപകരമായ നിലയില്‍നിന്നാണ് ബി.ബി. ഗോപകുമാറിലൂടെ 33199 എന്ന കുതിച്ചുചാട്ടം ബിജെപി നടത്തിയത്. ബിജെപി പൊതുവേ ശക്തി പ്രകടിപ്പിക്കുന്ന തിരുവനന്തപുരം, കാസര്‍കോഡ്, പാലക്കാട് ജില്ലകള്‍ കഴിഞ്ഞാല്‍ രണ്ടാമതെത്തി കരുത്ത് കാട്ടിയ മണ്ഡലമെന്ന ഖ്യാതിയും ഇനി ചാത്തന്നൂരിന് സ്വന്തം.

തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നില്‍ നിന്ന ഗോപകുമാറിനെ തോല്‍പിക്കാന്‍ മണ്ഡലത്തില്‍ യുഡിഎഫ് ആസൂത്രിതമായി വോട്ട് എല്‍ഡിഎഫിന് മറിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ അഡ്വ. ബിന്ദുകൃഷ്ണ 47598 വോട്ട് നേടി രണ്ടാമത് വന്ന സ്ഥാനത്താണ് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായി ശൂരനാട് രാജശേഖരന് വെറും 30139 വോട്ടുമായി മൂന്നാംസ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നത്. പതിനേഴായിരത്തിലധികം വോട്ടിന്റെ കുറവാണ് കോണ്‍ഗ്രസിന് ഇവിടെ. പുതിയ വോട്ടര്‍മാരുടെ കൂടി കണക്കെടുത്താല്‍ ഇരുപത്തയ്യായിരത്തോളം വോട്ടെങ്കിലും കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍.

ഇഷ്ടികക്കളങ്ങളുടെ നാടായ മീനാട്ടുനിന്നാണ് ബി.ബി. ഗോപകുമാര്‍ ജനനായകനായി ജീവിതം തുടങ്ങുന്നത്. പൊരിവെയിലില്‍ ചെളിവെട്ടി ചൂളയില്‍ പാകപ്പെടുത്തുന്ന തൊഴിലാളിയുടെ ഹൃദയനൊമ്പരങ്ങളേറ്റുവാങ്ങിയായിരുന്നു അത്. 1993ല്‍ ഇഷ്ടികത്തൊഴിലാളികളുടെ കൂലി കൂട്ടുന്നതിന് ഗോപകുമാറിന്റെ നേതൃത്വത്തില്‍ മുപ്പത് ദിവസം നീണ്ട സമരം വിജയം കണ്ടതോടെ ചാത്തന്നൂരുകാര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സമരനായകനെ ലഭിക്കുകയായിരുന്നു. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗോപകുമാര്‍ വിജയിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവ് ആയിട്ടായിരുന്നു ആ വേഷത്തിലെ അരങ്ങേറ്റം.

തൊഴിലാളികളുടെ രാഷ്‌ട്രീയം പറയുകയും തൊഴിലാളികളെ കബളിപ്പിക്കുകയും ചെയ്യുന്ന ഇടത് രാഷ്‌ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാവുകയാണ് ചാത്തന്നൂരിലെ ഈ കുതിച്ചുചാട്ടം. മീനാട്ടെ ഇഷ്ടികക്കളത്തില്‍ നിന്നാരംഭിച്ച സമരവീര്യമാണ് ഗോപകുമാറിനെ ജനനായകനാക്കുന്നത്. 1996മുതല്‍ 1999വരെ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും 2000 മുതല്‍ നീണ്ട 19 വര്‍ഷമായി യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന ഗോപകുമാറിന് മണ്ഡലത്തില്‍ പരിചയത്തിന് പുത്തന്‍ ചമയങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പകരക്കാരനില്ലാത്ത അമരക്കാരനും ചാത്തന്നൂരിലെ അവഗണിതസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പോരാളിയുമായ ഗോപകുമാറിലൂടെ കൊല്ലത്ത് തുറക്കുന്നത് വരാന്‍പോകുന്ന താമരക്കാലത്തിന്റെ കേളികൊട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.