പേരാമ്പ്ര: പേരാമ്പ്രയില്‍ വിജയാഹ്ലാദപ്രകടനത്തിനിടെ അക്രമാസക്തരായ ഡിവൈഎഫ്‌ഐക്കാര്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ രാവിലെ മുതല്‍ ടൗണില്‍ അഴിഞ്ഞാടിയ സിപിഎമ്മുകാര്‍ കണ്ണില്‍ കണ്ടതൊക്കെ അടിച്ചുതകര്‍ത്തു.
സ്ഥലത്തുണ്ടായിരുന്ന പേരാമ്പ്ര പോലീസ് നിഷ്‌ക്രിയരായി ഇതെല്ലാം നോക്കിനിന്നത് ഇവര്‍ക്ക് അക്രമത്തിനുള്ള പ്രേരണയായി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരെയും അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ കായണ്ണ സ്വദേശികളായ സായൂജ്, അഭിജിത്ത്, ശരത് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലോട് കുന്നത്ത്കുനി ശാഖാ മുഖ്യശിക്ഷകിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഗണപതികണ്ടി പ്രസൂണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















