കോട്ടയം: സംസ്ഥാനതല ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ടീമിനെ തിരഞ്ഞെടുക്കുന്നു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ 11, 13, 15, 17, 19 എന്നീ വയസ്സില്‍ താഴെയുള്ള പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജൂണ്‍ 4, 5, 11, 12 തിയ്യതികളില്‍ ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജനനതിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും, മൂന്ന് സ്റ്റാമ്പ്‌സൈസ് ഫോട്ടോയും സഹിതം മെയ് 29ന് മുമ്പായി ഹോണററി സെക്രട്ടറി, കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍, സുപ്രിയ, കിഴക്കേനട, ഏറ്റുമാനൂര്‍ വിലാസത്തിലോ സറയമെസാേ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 9447302176, 9447131766.
















