കോട്ടയം: വാഹനാപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ കോട്ടയം മോട്ടോര്‍ ആക്‌സി. ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.പി. ജോണ്‍ ഉത്തരവിട്ടു. ചങ്ങനാശേരി പൂവം ആറ്റുപുറം ജോസഫിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം വിധിച്ചത്. 2012 നവംബര്‍ 16 ന്് മത്സ്യബന്ധനത്തിന് ശേഷം തിരിച്ചു വരുന്ന വഴി ജോസഫ് പൂവം കടവ് ഭാഗത്ത് വച്ച് കാര്‍ ഇടിച്ച് മരിക്കുന്നത്. നഷ്ടപരിഹാരത്തുക കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനി ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്‌ക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാദിഭാഗത്തിന് വേണ്ടി അഡ്വ. ആന്റണി പനന്തോട്ടം ഹാജരായി.
കോട്ടയം: വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 25.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ കോട്ടയം മോട്ടോര്‍ ആക്‌സി. ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.പി. ജോണ്‍ ഉത്തരവിട്ടു. മണിമല-കടയനിക്കാട്ട് പാലയ്‌ക്കല്‍ സുനില്‍ കുമാറിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം വിധിച്ചത്.
2012 ഏപ്രില്‍ 22ന് പാമ്പാടി കെകെറോഡില്‍ അണ്ണാടിവയലില്‍ വച്ചാണ് സുനിലിന്റെ ഓട്ടോയില്‍ കാര്‍ ഇടിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ സുനില്‍ മരിച്ചു. നഷ്ടപരിഹാരത്തുക കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനി ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്‌ക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാദിഭാഗത്തിന് വേണ്ടി അഡ്വ. ആന്റണി പനന്തോട്ടം ഹാജരായി.
















